വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വാര്‍ഫില്‍ മാസങ്ങളായി നങ്കൂരമിട്ടിരിക്കുന്ന ഗുജറാത്ത് ടഗിന് തീരം വിടണമെങ്കില്‍ കടമ്പകളേറെ. ടഗിലുള്ള ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്‍െറ കീഴിലുള്ള മര്‍ക്കന്‍െറയില്‍ മറൈന്‍ വകുപ്പ് അറിയിച്ചു. ജീവനക്കാരുടെ ഭക്ഷണത്തിന്‍െറ ചെലവ് ഇനി മര്‍ച്ചന്‍റ് നേവി വെല്‍ഫെയര്‍ ക്ളബ് ഏറ്റെടുക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗുജറാത്ത് ടഗ് ‘ബ്രഹ്മെക്ഷ്വര’യാണ് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്. തുറമുഖവകുപ്പിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം മര്‍ക്കന്‍െറയില്‍ മറൈന്‍ വകുപ്പ് സര്വേഥ ഓഫിസര്‍ കിരണ്‍, മര്‍ച്ചന്‍റ് നേവി വെല്‍ഫെയര്‍ അസോസിയേഷന്‍ മാനേജര്‍ ആനന്ദ് എന്നിവര്‍ വിഴിഞ്ഞം തീരത്തത്തെിയിരുന്നു. ടഗ് ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സര്വേഥ ഓഫിസര്‍ കൊച്ചിയിലെ ഷിപ്പിങ് മന്ത്രാലയം പ്രിന്‍സിപ്പല്‍ ഓഫിസര്‍ക്ക് ഉടന്‍ കൈമാറും. ഇതിന്‍െറ അടിസ്ഥാനത്തില്‍ കോടതിയുടെ സഹായത്തോടെ ടഗ് ലേലം ചെയ്യാനാണ് തീരുമാനം. യാനത്തിന് ഇനി തീരം വിടണമെങ്കില്‍ രേഖകള്‍ എല്ലാം പുതിയതായി എടുക്കണം. കൂടാതെ മതിയായ ജീവനക്കാര്‍, പാസ്, എമിഗ്രേഷന്‍, വെല്‍ഫെയര്‍ സര്‍ട്ടിഫിക്കറ്റ്, കസ്റ്റംസ് ക്ളിയറന്‍സ്, കോടതി ഉത്തരവ് എന്നിവ സംഘടിപ്പിക്കേണ്ടതുണ്ട്. 50 ലക്ഷത്തോളം രൂപ വിഴിഞ്ഞം തുറമുഖവകുപ്പിനും കമ്പനി നല്‍കാനുണ്ട്. ഇതെല്ലാം ശരിയായാല്‍ മാത്രമേ ടഗിന് തീരം വിടാന്‍ കഴിയൂ. എന്നാല്‍, പലതവണ നോട്ടീസ് നല്‍കിയിട്ടും ഗുജറാത്ത് കമ്പനി പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ടഗ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ലേലം ചെയ്തു ലഭിക്കുന്ന തുകയില്‍ നിന്നും തുറമുഖ വകുപ്പിന്‍െറ വാടക, ടഗ് ഇടിച്ച് വാര്‍ഫിന് ഉണ്ടായ കേടുപാടുകളുടെ നഷ്ടപരിഹാരം, ജീവനക്കാരുടെ കുടിശ്ശിക തുക എന്നിവ ഉള്‍പ്പെടെ ഈടാക്കിയ ശേഷം ബാക്കി തുകയാകും കമ്പനി അധികൃതര്‍ക്ക് നല്‍കുന്നത്. ടഗിലെ ജീവനക്കാരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിവരം ചോദിച്ചറിഞ്ഞു. മാസങ്ങളായി ഇവര്‍ ശമ്പളം ലഭിക്കാതെയാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ട വെള്ളവും ഭക്ഷണവും ഒരുക്കുന്നതിലും അധികൃതര്‍ക്ക് വീഴ്ചപറ്റിയതായി ഉദ്യോഗസ്ഥ സംഘം കണ്ടത്തെി. തുടര്‍ന്ന്് ഇവര്‍ക്ക് വേണ്ട വെള്ളവും ഭക്ഷണവും മെര്‍ച്ചന്‍റ് നേവി വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റെടുക്കുകയായിരുന്നു. ടഗില്‍ നിലവില്‍ ജോലിയിലുള്ള നാലുപേര്‍ ഏജന്‍റ് ചതിച്ചതായാണ് വിവരം. ഇവരില്‍ ഓരോരുത്തരില്‍ നിന്നും ഏജന്‍റ് ജോലിക്കായി 80,000 രൂപ വെച്ച് വാങ്ങിയെന്നാണ് വിവരം. പണം വാങ്ങി ഇവരെ ടഗില്‍ എത്തിച്ചതല്ലാതെ മറ്റൊരു രേഖയും ഇയാള്‍ നല്‍കിയിട്ടില്ല. ഒരു മാസത്തെ ആഹാരത്തിനായി ഇവര്‍ക്ക് 1200 രൂപയാണ് കൊടുക്കുന്നത്. സാമ്പത്തിക ബാധ്യതകള്‍ കാരണം ടഗിന്‍െറ ഉടമസ്ഥകമ്പനി പൂട്ടിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.