ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ 8.46ന് പി.എം.ജി എല്‍.എം.എസ് റോഡിലാണ് സംഭവം. ആര്യങ്കാവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആര്യങ്കാവ് ഡിപ്പോയിലെ ആര്‍.എസ്.എം 746 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിനാണ് തീപിടിച്ചത്. ബോണറ്റില്‍നിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഡി.എസ്. സുരേഷ്ബാബു ബസ് ഒതുക്കിനിര്‍ത്തി. തുടര്‍ന്ന് അതിവേഗം യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. ഉടന്‍ ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനില്‍നിന്ന് അഗ്നിശമനസേനയത്തെി തീയണച്ചു. ബാറ്ററിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. തീ എന്‍ജിനിലേക്കും പടരുകയായിരുന്നു. തക്കസമയത്ത് തീ അണച്ചില്ലായിരുന്നെങ്കില്‍ ബസ് പൂര്‍ണമായും കത്തിയമരുമായിരുന്നു. ബസില്‍നിന്നുയര്‍ന്ന പുക ശ്വസിച്ച് ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അപകടത്തത്തെുടര്‍ന്ന് എം.ജി റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബസ് പിന്നീട് കെ.എസ്.ആര്‍.ടി.സി ഗാരേജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.