കോര്‍പറേഷനും ചീഫ് സെക്രട്ടറിക്കും നല്‍കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.

മാലിന്യപ്രശ്നം രൂക്ഷമെന്ന് വിലയിരുത്തല്‍: വിളപ്പില്‍ശാല ഫാക്ടറി തുറക്കണമെന്ന് മനുഷ്യാവകാശകമീഷന്‍ തിരുവനന്തപുരം: ജനകീയപ്രതിരോധത്തില്‍ താഴുവീണ വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും അനുകൂല ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് സംരക്ഷണത്തോടെ ഫാക്ടറി തുറക്കണമെന്നാണ് കമീഷന്‍ നഗരത്തിലെ മാലിന്യപ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കവടിയാര്‍ ഹരികുമാര്‍ സമര്‍പിച്ച പരാതി തീര്‍പ്പാക്കിയാണ് കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആഗസ്റ്റ് ഒന്നിന് കോര്‍പറേഷന്‍ സെക്രട്ടറിക്കും ചീഫ്സെക്രട്ടറിക്കും പരാതിക്കാരനും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കി. നഗരത്തിലെ മാലിന്യപ്രശ്നം അതിരൂക്ഷമാണെന്നും ശാശ്വത പരിഹാരം കണ്ടില്ളെങ്കില്‍ ഗുരുതരസ്ഥിതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേന്ദ്രീകൃത മാലിന്യസംസ്കരണ സൗകര്യമുള്ള കോര്‍പറേഷന്‍െറ വിളപ്പില്‍ശാല മാലിന്യ സംസ്കരണശാല പൊലീസ് സംരക്ഷണത്തോടെ തുറക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒരു മാനദണ്ഡവും പാലിക്കാതെ തലസ്ഥാനനഗരത്തിലെ മാലിന്യം മുഴുവന്‍ വിളപ്പില്‍ശാല ഫാക്ടറിയില്‍ കൊണ്ടുതള്ളി പരിസര മലിനീകരണം സൃഷ്ടിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ 2011ല്‍ ഫാക്ടറി അടച്ചുപൂട്ടി. അതോടെ നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. ബദല്‍ സംവിധാനമെന്ന നിലയില്‍ കോര്‍പറേഷന്‍ കൊണ്ടുവന്ന പദ്ധതികളാകെ താളംപിഴച്ചു. മാലിന്യം കുന്നുകൂടി നഗരം പകര്‍ച്ചവ്യാധി ഭീഷണിയിലായി. സ്ഥിതി ഗുരുതരമെന്ന് കണ്ടാണ് വിഷയത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കവടിയാര്‍ ഹരികുമാര്‍ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. 2012 ആഗസ്റ്റിലാണ് കമീഷനില്‍ പരാതി നല്‍കിയത്. അതിന്‍െറ അടിസ്ഥാനത്തില്‍ 2015ല്‍ അന്നത്തെ സര്‍ക്കാറിനോടും ചീഫ് സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടെങ്കിലും യഥാസമയം അവര്‍ മറുപടി നല്‍കിയില്ല. ഏറ്റവും ഒടുവില്‍ ചീഫ് സെക്രട്ടറി വീണ്ടും ആവശ്യപ്പെട്ട പ്രകാരം 2015 മേയില്‍ തദ്ദേശഭരണവകുപ്പ് മറുപടി നല്‍കി. അതിന്‍െറ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ ഫാക്ടറി തുറക്കണമെന്ന തീരുമാനത്തിലത്തെിയത്. പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്‍റ്, റിങ് കമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ് ഫ്ളാറ്റുകളിലും മാര്‍ക്കറ്റുകളിലും വാണിജ്യസ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ളാന്‍റുകള്‍ തുടങ്ങി നിരവധി ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കിയെങ്കിലും അതൊന്നും ശാശ്വതപരിഹാരമായില്ല. അതിനാല്‍ വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് തദ്ദേശഭരണ വകുപ്പ് ചീഫ് സെക്രട്ടറി മുഖേന ദേശീയ മനുഷ്യാവകാശ കമീഷന് മറുപടി നല്‍കിയത്. ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷയോടെ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ചാണ് കമീഷന്‍ ഫാക്ടറി തുറക്കണമെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 2016 ജൂലൈ 25ന് നടന്ന സിറ്റിങ്ങിലാണ് കമീഷന്‍ തീരുമാനം കൈക്കൊണ്ടത്. അതേസമയം, മാലിന്യം കുന്നുകൂടി സമീപവാസികളുടെ ആരോഗ്യവും കുടിവെള്ളവും പരിസ്ഥിതിയും രോഗാതുരമാകുന്ന സ്ഥിതിവിശേഷം കണക്കിലെടുത്ത് വിളപ്പില്‍ശാല ഫാക്ടറി തുറക്കാന്‍ പാടില്ളെന്ന് ഹരിത ട്രൈബ്യൂണലിന്‍െറ അനുകൂലവിധി നിലനില്‍ക്കുകയാണ്. കോര്‍പറേഷന്‍െറ 100 വാര്‍ഡുകളിലെവിടെയെങ്കിലും പകരം മാലിന്യസംസ്കരണ ഫാക്ടറി തുടങ്ങണമെന്നും മറ്റൊരു പഞ്ചായത്തിലേക്ക് നഗരമാലിന്യം കൊണ്ടുതള്ളുന്നത് ശരിയല്ളെന്നും ട്രൈബ്യൂണല്‍ വിധിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വളപ്പില്‍ശാല വീണ്ടും വിവാദത്തിന് തിരികൊളുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.