‘കരുതല്‍’ പ്രതീക്ഷിച്ച അംഗപരിമിത കടക്കെണിയിലായി

പാലോട്: ‘കരുതല്‍’ പ്രതീക്ഷിച്ച അംഗപരിമിതയായ യുവതി അകപ്പെട്ടത് കടക്കെണിയില്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ‘കരുതല്‍ -2015’ ല്‍ ധനസഹായം തേടിയത്തെിയ പെരിങ്ങമ്മല മലമാരി ഗ്രേസ് ഭവനില്‍ മോളിയാണ് (35) ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ പ്രതിസന്ധിയിലായത്. കരുതല്‍ പരിപാടിയില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട 100 പേരില്‍ ഒരാളായിരുന്നു ഒന്നരവയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന മോളി. സ്വയംതൊഴില്‍ കണ്ടത്തൊന്‍ ബേക്കറി തുടങ്ങുന്നതിനായി ആറു ലക്ഷം രൂപയുടെ പ്രോജക്ടാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. വികലാംഗക്ഷേമ കോര്‍പറേഷനില്‍നിന്ന് പലിശ രഹിത വായ്പയായി തുക അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും തുല്യതുകക്ക് ബോണ്ട് വേണമെന്ന് ശാഠ്യത്തിലായിരുന്നു കോര്‍പറേഷന്‍. നിര്‍ധനയായ ഇവര്‍ക്ക് ബോണ്ട് നല്‍കാന്‍ നിവൃത്തിയില്ലാതെ വീണ്ടും അധികാരികളുടെ മുന്നിലത്തെി. ഏറ്റവുമൊടുവില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്ന് വായ്പ ലഭ്യമാക്കാന്‍ ശിപാര്‍ശ നല്‍കാമെന്ന് കോര്‍പറേഷന്‍ സമ്മതിച്ചു. തുടര്‍ന്നാണ് പൊതുമേഖല ബാങ്കിന്‍െറ തെന്നൂര്‍ ശാഖയില്‍ അപേക്ഷ സമര്‍പ്പിക്കുകയും വായ്പ നല്‍കാമെന്ന് ബാങ്ക് സമ്മതിക്കുകയും ചെയ്തു. ഇതനുസരിച്ച് രണ്ടു ലക്ഷം രൂപ വായ്പാ തുക ഡെപ്പോസിറ്റ് നല്‍കേണ്ട കടമുറി കണ്ടത്തെിയെങ്കിലും വായ്പാതുക ആറു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷമായി ചുരുക്കി. കുറഞ്ഞ ഡെപ്പോസിറ്റ് നിരക്കുള്ള മറ്റൊരു കടമുറി കണ്ടത്തെി അടിസ്ഥാന സൗകര്യങ്ങളെല്ലാമൊരുക്കി ബാങ്കിലത്തെിയപ്പോള്‍ വായ്പാതുക 195000 രൂപയിലേക്ക് വീണ്ടും താഴ്ത്തി. കടയില്‍ സൗകര്യം ഒരുക്കാന്‍ രണ്ടു ലക്ഷത്തോളം രൂപ ഇതിനകം ചെലവഴിച്ചു. വില്‍പനക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ ഒടുവില്‍ മോളിയുടെ സഹോദരന്‍ 50000 രൂപ പലിശക്കെടുത്തുനല്‍കി .എന്നാല്‍ മുറിവാടകയും വൈദ്യുതി ബില്ലും വായ്പാ തിരിച്ചടവും നല്‍കാന്‍ വരുമാനം തികയാതെ മൂന്നുമാസത്തിനുള്ളില്‍ പെരിങ്ങമ്മല പഞ്ചായത്ത് ഓഫിസ് ജങ്ഷന് സമീപത്തെ ബേക്കറിക്ക് താഴിടേണ്ടിവന്നു. വികലാംഗ ക്ഷേമനിധി കോര്‍പറേഷനില്‍നിന്നുള്ള 39000 രൂപയുടെ സബ്സിഡി തുക ലോണ്‍തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ പിടിച്ചുവെച്ചു. വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ട് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് മോളി പറയുന്നു. ദരിദ്രമായ ജീവിതചുറ്റുപാടില്‍നിന്ന് രക്ഷപ്പെടാന്‍ ബേക്കറി നടത്താനിറങ്ങിയ മോളി തീരാദുരിതത്തിലാണ്. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി കാത്തിരിക്കുകയാണ് മോളിയും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.