തിരുവനന്തപുരം: സ്ത്രീ ‘സ്വാതന്ത്ര്യം’ ഉറപ്പാക്കാന്‍ കേരള പൊലീസിന്‍െറ ‘പിങ്ക് പട്രോളിങ്’ സംഘം ഇറങ്ങുന്നു. സ്ത്രീസുരക്ഷക്കായി സിറ്റി പൊലീസ് ആവിഷ്കരിച്ച ‘പിങ്ക് ബീറ്റ്’ പദ്ധതിക്ക് പുറമെയാണ് മൂന്ന് കാറുകളിലായി പട്രോളിങ് നടത്തുന്ന സംഘം നഗരത്തിലിറങ്ങുക. സ്ത്രീകള്‍ കൂടുതലായി എത്തുന്ന മേഖലകള്‍, അവര്‍ക്കെതിരെ അതിക്രമത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കും. അടിയന്തരഘട്ടങ്ങളില്‍ പാഞ്ഞത്തൊവുന്ന തരത്തില്‍ നഗരത്തില്‍ ചുറ്റുന്ന സംഘത്തില്‍ വനിതാപൊലീസുകാര്‍ മാത്രമാകും ഉണ്ടാവുക. വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പരിശീലനം നേടിയവരെയാണ് നിയോഗിച്ചിട്ടുള്ളത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും പരിഹരിക്കാനും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രാരംഭഘട്ടമെന്ന നിലയില്‍ പിങ്ക് ബീറ്റ് സംഘങ്ങളെ നഗരത്തില്‍ നിയോഗിച്ചിരുന്നു. ജനവാസകേന്ദ്രങ്ങളില്‍ കാല്‍നടയായി ചെന്ന് പ്രശ്നപരിഹാരം കാണാനാണ് ഇവരെ നിയോഗിച്ചത്. രണ്ടു വനിതകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഒരു ബീറ്റ്. നഗരത്തിലെ 10 ഭാഗങ്ങളിലാണ് ഇവരെ ഡ്യൂട്ടിക്കിടുന്നത്. പൂവാലന്മാരില്‍നിന്ന് സ്ത്രീകളെ രക്ഷിക്കുക, അവര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുക തുടങ്ങിയവയും ഇവരുടെ ഉത്തരവാദിത്തമാണ്. പദ്ധതി വിജയകരമാണെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് പിങ്ക് പട്രോളിങ് സംഘത്തെ ഇറക്കുന്നതെന്നും കമീഷണര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ‘പിങ്ക് പട്രോളിങ്’ വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.