പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് മോക്ഡ്രില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ കിഴക്കേനടയില്‍ പടക്കം പൊട്ടിയത് ഉഗ്രശബ്ദത്തില്‍. എന്തെന്നറിയാതെ ഭീതിയോടെ പലഭാഗത്തുനിന്നും ജനങ്ങള്‍ ക്ഷേത്രനടയിലേക്ക് ഓടിയത്തെി. ബോംബെന്ന് കരുതി ചിലര്‍ രക്ഷപ്പെടാനുള്ള വഴികള്‍ തേടി പായുകയായിരുന്നു. മോക്ഡ്രില്‍ എന്നറിഞ്ഞതോടെ പിന്നെ ആശ്വാസം. പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍െറ കിഴക്കേനടയില്‍ ചൊവ്വാഴ്ച പൊലീസ് നടത്തിയ മോക്ഡ്രില്ലില്ലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ക്ഷേത്ര സുരക്ഷാവിഭാഗം, പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവിഭാഗം എന്നിവ സംയുക്തമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ക്ഷേത്രസുരക്ഷാ പരിശോധനയുടെ ഭാഗമായിരുന്നു ഇത്. കിഴക്കേനടയിലെ ക്ളോക് റൂമിന് സമീപത്ത് ഉച്ചക്ക് 2.30ഓടെയായായിരുന്നു സുരക്ഷാ പരിശോധനക്ക് തുടക്കം. ഇവിടെ സ്ഥാപിച്ചിരുന്ന പടക്കം പൊട്ടിയതോടെ സമീപത്തുനിന്നവരും കടകളിലും ഓഫിസുകളിലും ജോലി ചെയ്തിരുന്നവരും ഭീതിയോടെ പുറത്തിറങ്ങി. ഇതിനിടെ പൊലീസ് വാഹനങ്ങളും ഫയര്‍ഫോഴ്സും ആംബുലന്‍സും ചീറിപ്പാഞ്ഞത്തെിയതോടെ കണ്ടുനിന്നവരുടെ ഭീതി വര്‍ധിച്ചു. മിനിറ്റുകള്‍ക്കകം സംഭവം മോക്ഡ്രില്ലാണെന്ന് പരന്നതോടെ ആശങ്ക വിസ്മയത്തിന് വഴിമാറി. പടക്കം പൊട്ടിയതോടെ നാലോളം പേര്‍ക്ക് പരിക്കേറ്റ് വീഴുന്നതും തുടര്‍ന്ന് രണ്ട് ഭീകരര്‍ ക്ഷേത്രത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതും കമാന്‍ഡോകള്‍ അവിടെ നിലയുറപ്പിച്ചതിനാല്‍ സമീപത്തെ കുതിരമാളികയില്‍ അവര്‍ ഓടിക്കയറുന്നതുമാണ് മോക്ഡ്രില്ലില്‍ പൊലീസ് നടത്തിയത്. തുടര്‍ന്ന് പാഞ്ഞത്തെിയ കമാന്‍ഡോകള്‍ ഭീകരരെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്ത് ഫോര്‍ട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ മോക്ഡ്രില്ലിന് സമാപനമായി. ക്ഷേത്രസുരക്ഷാ വിഭാഗം എ.സി എസ്. തമ്പി ദുര്‍ഗാദത്ത്, ഫോര്‍ട്ട് എ.സി ഗോപകുമാര്‍, സി.ഐ കെ.ബി. മനോജ്കുമാര്‍, ട്രാഫിക് എ.സി ജ്യോതിഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.