ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് കടലോരത്ത് അടിക്കടിയുണ്ടാകുന്ന കടലാക്രമണത്തെ തടയാന്‍ സ്ഥാപിക്കുന്ന പാറയിടല്‍ പ്രഹസനമാകുന്നതായി ആക്ഷേപം. വലുപ്പം കുറഞ്ഞതും റോഡിലെ കുഴികള്‍ നികത്താന്‍ ഉപയോഗിക്കുന്നതുമായ ചെറിയ പാറക്കഷണങ്ങള്‍ നിക്ഷേപിച്ച് ജോലിതീര്‍ക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. ആഞ്ഞടിക്കുന്ന തിരമാലകളെ ചെറുക്കാന്‍ വലിയ പാറ നിക്ഷേപിക്കേണ്ട സ്ഥാനത്താണിത്. ഇറിഗേഷന്‍ വകുപ്പിനാണ് ചുമതല. അഞ്ചുതെങ്ങ് മത്സ്യബന്ധന ഗ്രാമത്തിലെ നിരവധി വീടുകളാണ് കടലാക്രണഭീഷണിയിലുള്ളത്. ആറുമാസമായി നിരന്തരം കടല്‍ക്ഷോഭം നേരിടുകയാണ് അഞ്ചുതെങ്ങ് പഞ്ചായത്തും ചിറയിന്‍കീഴ് പഞ്ചായത്തിന്‍െറ തീരദേശ പ്രദേശമായ താഴംപള്ളി മുതല്‍ മുതലപ്പൊഴി വരെയുള്ള ഭാഗവും. മൂന്നു മാസത്തിനുള്ളില്‍ നൂറ്റമ്പതോളം വീടുകള്‍ നശിക്കുകയും ഇരുനൂറോളം വീടുകള്‍ കടലാക്രണ ഭീഷണിയിലാകുകയും ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കടല്‍ക്ഷോഭമാണ് പ്രദേശത്തിന്‍െറ ശാപം. ഇതു മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കുന്നില്ല. മുതലപ്പൊഴി ഹാര്‍ബറിന്‍െറ അശാസ്ത്രീയമായ നിര്‍മാണമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഹാര്‍ബറിന്‍െറ തെക്കുഭാഗം വിശാലമായ ബീച്ച് രൂപപ്പെട്ടപ്പോള്‍ വടക്ക് മത്സ്യത്തൊഴിലാളി ഗ്രാമം പൂര്‍ണമായും കടലെടുക്കുമെന്ന സ്ഥിതിയിലായി. 50 മീറ്ററോളം തീരമുണ്ടായിരുന്ന പ്രദേശങ്ങളില്‍ കടല്‍കയറി. വീടുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കരിങ്കല്‍ ഭിത്തി നിര്‍മാണം പ്രദേശത്ത് നടക്കുന്നില്ല. ലപ്പോഴും കടലാക്രണ ഭീഷണി ഉണ്ടാകുന്ന സമയത്ത് ചെറിയ പാറ കടല്‍ തീരത്ത് നിക്ഷേപിക്കാറാണ് പതിവ്. ഇതു ദിവസങ്ങള്‍ക്കുള്ളില്‍ കടലെടുക്കകയും ചെയ്യും. വലിയ കരിങ്കല്‍ പാറകള്‍ ക്രമത്തിനടുക്കിയാണ് സാധാരണ കടല്‍ഭിത്തി ബലപ്പെടുത്തുന്നത്. ഓരോ പാറകളും പത്തോളം തൊഴിലാളികള്‍ ചേര്‍ന്നാണ് കടല്‍ഭിത്തിയിലത്തെിക്കുന്നത്. ഈ സ്ഥാനത്താണ് ചെറിയ പാറക്കഷണങ്ങള്‍ കൊണ്ടിട്ട് ജനങ്ങളെ കബളിപ്പിക്കുന്നത്. പാറച്ചീളുകള്‍ കൊണ്ടിട്ട് സര്‍ക്കാര്‍ പണം കൊള്ളയടിക്കുകയാണ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഒരു വിഭാഗമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.