തിരുവനന്തപുരം: ആനയറ ബ്ളാക്മെയില്‍ കേസിലെ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കടകംപള്ളി കുടവൂര്‍ പുതുമന ലൈനില്‍ ടി.സി 76/817 പുളിക്കല്‍ പുതുവീട്ടില്‍ സനീര്‍ (21), വഞ്ചിയൂര്‍ ശ്രീകണ്ഠേശ്വരം ചെട്ടിക്കുളങ്ങര ടി.സി 28/1239 വടക്കേ തൊടിയില്‍ വീട്ടില്‍ ശബരി (21) എന്നിവരെയാണ് പേട്ട പൊലീസ് പിടികൂടിയത്. പരാതിക്കാരനെ ദേഹോപദ്രവമേല്‍പിച്ച് എ.ടി.എം കാര്‍ഡ് പിടിച്ചുവാങ്ങി പിന്‍ നമ്പര്‍ മനസ്സിലാക്കിയശേഷം വെണ്‍പാലവട്ടം എസ്.ബി.ടിയുടെ എ.ടി. എം കൗണ്ടറില്‍നിന്ന് 20000 രൂപ സംഘം തട്ടിയെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അസിസ്റ്റന്‍റ് കമീഷണര്‍ ആര്‍. മഹേഷിന്‍െറ നേതൃത്വത്തില്‍ പേട്ട സി.ഐ സുരേഷ് വി. നായര്‍, എസ്.ഐ ചന്ദ്രബോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയകുമാര്‍, പ്രതീശന്‍, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പുരുഷന്മാരെ വിളിച്ചുവരുത്തി സ്ത്രീകളോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുത്തശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലേക്ക് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.