വിതുര: ‘വരുന്നോ എന്നോടൊപ്പം യമപുരിയിലേക്ക്?’ കാലന്‍െറ ചോദ്യംകേട്ട് ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരന്‍ ഞെട്ടി. ‘പക്ഷേ, ഒരുതിരിച്ചുവരവുണ്ടാവില്ല. താങ്കളെ പ്രതീക്ഷിക്കുന്ന കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചത്തെണമെന്ന് ആഗ്രഹിക്കുന്നില്ളേ?’ -കാലന്‍ തുടര്‍ന്നു. ഞെട്ടല്‍മാറി യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിയത്തെിയ യാത്രക്കാരന് റോഡ് സുരക്ഷാ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളുമടങ്ങിയ ചുവപ്പുകാര്‍ഡ് നല്‍കിയാണ് കാലന്‍ പിന്മാറിയത്. വിതുര വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളാണ് റോഡ് സുരക്ഷാ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കാലനെ നിരത്തിലിറക്കിയത്. രാവിലെ 9.30 മുതല്‍ വിതുര കലുങ്ക് ജങ്ഷനില്‍ എസ്.പി.സി കാഡറ്റുകള്‍ കാലന്‍വേഷം ധരിച്ച സഹപ്രവര്‍ത്തകനൊപ്പം നിലയുറപ്പിച്ചു. റോഡ് നിയമങ്ങള്‍ ലംഘിച്ച് ഇതുവഴി യാത്രചെയ്തവര്‍ക്കെല്ലാം കുട്ടിപൊലീസിന്‍െറ ഉപദേശവും നിര്‍ദേശങ്ങളും കിട്ടി. കൃത്യമായി നിയമംപാലിച്ച് യാത്ര ചെയ്തവര്‍ക്കെല്ലാം മിഠായി നല്‍കി നല്ലവാക്ക് നല്‍കാനും ഇവര്‍ മറന്നില്ല. സ്കൂളിന് സമീപം സൈക്കിളില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ സഹകാഡറ്റായ ആകാശ് മരിച്ചതും ഗുരുതരപരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന സഹപാഠിയായ അനൂപിന്‍െറ ദയനീയാവസ്ഥയുമാണ് വ്യത്യസ്തമായ ബോധവത്കരണ പരിപാടിയുമായി നിരത്തിലിറങ്ങാന്‍ കുട്ടികളെ പ്രേരിപ്പിച്ചത്. വിതുര എസ്.ഐ അന്‍സാരി, സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്‍ അനിത, പി.ടി.പി പ്രസിഡന്‍റ് വിനീഷ്കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ നിസാര്‍, ഷിഹാബ്, അധ്യാപകരായ എം.എന്‍. ഷാഫി, എസ്. സജു, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍മാരായ കെ. അന്‍വര്‍, കെ. സുജാത എന്നിവര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.