എല്ലാം ശരിയാകുമെന്ന മുദ്രാവാക്യം മുഖ്യമന്ത്രി മറന്നു –എ.എ. അസീസ്

തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് നാടുനീളെ നടന്നവര്‍ ഇപ്പോഴത് മറന്നെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. വിലക്കയറ്റത്തിനും കേന്ദ്രഗവണ്‍മെന്‍റിന്‍െറ തൊഴിലാളിദ്രോഹത്തിനുമെതിരെ യു.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ടി.യു.സി ജില്ലാ സെക്രട്ടറി വി. ശ്രീകുമാര്‍നായര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി എസ്. സത്യപാലന്‍, കെ.എസ്. സനല്‍കുമാര്‍, കെ. ചന്ദ്രബാബു, കെ. ജയകുമാര്‍, ഇറവൂര്‍ പ്രസന്നകുമാര്‍, എം. പോള്‍, വിനോബ താഹ, കല്ലമ്പലം കമലാസനന്‍, ജി. ശശി, സുധീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.