തിരുവനന്തപുരം: രചനകളില്‍ നിര്‍ബന്ധമായും നന്മയുടെ സന്ദേശം ഉണ്ടാകണമെന്നും അത്തരം കൃതികള്‍ വരുംതലമുറകളുടെ വായനശീലം വളര്‍ത്തുമെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി പറഞ്ഞു. ഉപാസന സാംസ്കാരിക വേദിയുടെ പ്രഥമ മലയാറ്റൂര്‍ പുരസ്കാരം കലാം കൊച്ചേറക്ക് നല്‍കി സംസാരിക്കുകയായിരുന്നു അവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘ലമൂറിയയുടെ തീരത്ത്’ എന്ന കഥാസമാഹാരത്തിനായിരുന്നു പുരസ്കാരം. ഡോ. ആറന്മുള ഹരിഹരപുത്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രശസ്തി പത്രവും കാഷ് അവാര്‍ഡും നല്‍കി. ഡോ. എം.ആര്‍. തമ്പാന്‍, ചുനക്കര രാമന്‍കുട്ടി, ഡോ. പി. സേതുനാഥന്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍, പ്രഫ. അലിയാര്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ജി.പി. കുമാരസ്വാമി, മാറനല്ലൂര്‍ സുധി, ഹരന്‍ പുന്നാവൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.