ഹൈകോടതിവിധി ലംഘിച്ച് റോഡില്‍ തടിയിറക്കി; പൊലീസ് തടഞ്ഞു

വെള്ളറട: ഹൈകോടതിയുടെ നിരോധഉത്തരവ് കാറ്റില്‍ പറത്തി വീണ്ടും തടിയിറക്കിയത് പൊലീസ് തടഞ്ഞു. റോഡുവക്കിലെ തടി ശേഖരങ്ങളിലിടിച്ച് വാഹനാപകടം തുടര്‍ക്കഥയായപ്പോഴാണ് ഹൈകോടതി തടിശേഖരം റോഡിലിറക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച രാവിലെ കിളിയൂര്‍ സുകുമാരന്‍ നായര്‍ സ്മാരക ഗ്രന്ഥശാലക്ക് സമീപം മൂന്ന് മിനി ലോറി തടിശേഖരം റോഡില്‍ ഇറക്കി. പിന്നീട് ഇവ ലോറിയില്‍ കയറ്റുന്നതിനിടെ വെള്ളറട എസ്.ഐ അജീഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടിയും ലോറിയും കസ്റ്റഡിയിലെടുത്തു. വിഷയത്തില്‍ ഹൈകോടതിയെ സമീപിച്ച ആല്‍ബിന് നേരെ തടി കയറ്റിറക്ക് തൊഴിലാളി വധഭീഷണി മുഴക്കി. പൊലീസിന് മുന്നില്‍വെച്ചായിരുന്നു തൊഴിലാളിയുടെ ഭീഷണി. തടിയിറക്കുന്നതിനെതിരെ കഴിഞ്ഞദിവസം ഹൈകോടതി ജഡ്ജി പി.ബി. സുരേഷ്കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈകോടതി ഉത്തരവ് കൈപ്പറ്റിയശേഷമാണ് തടി വ്യാപാരി വീണ്ടും റോഡില്‍ തടിയിറക്കിയത്. റോഡുവക്കില്‍ തടിയിറക്കുന്ന സമയം സമീപത്തെ മുള്ളുവേലികള്‍ തകരുന്നുവെന്ന് കാണിച്ച് സ്ഥല ഉടമകള്‍ വെള്ളറട പൊലീസിന് നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ളെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.