നഗരത്തില്‍ പലയിടങ്ങളിലും ഇപ്പോഴും കുടിവെള്ളമത്തെിയില്ല

തിരുവനന്തപുരം: അരുവിക്കരയിലെ വൈദ്യുതിത്തകരാര്‍ മൂലം തടസ്സപ്പെട്ട പമ്പിങ് പുനഃസ്ഥാപിച്ചിട്ടും നഗരത്തില്‍ പലയിടങ്ങളിലും ചൊവ്വാഴ്ചയും കുടിവെള്ളമത്തെിയില്ല. ബേക്കറി ജങ്ഷനിലെ ഇന്‍റര്‍കണക്ഷന്‍ ജോലികള്‍ മൂലം രണ്ടുദിവസത്തോളം കുടിവെള്ളം മുട്ടിയതിനു പിന്നാലെ വീണ്ടും ജലവിതരണം തടസ്സപ്പെട്ടത് നഗരവാസികളെ വെട്ടിലാക്കി. പേരൂര്‍ക്കട, അമ്പലംമുക്ക്, പരുത്തിപ്പാറ, മുട്ടട, കവടിയാര്‍, പട്ടം, ഉള്ളൂര്‍, പോങ്ങുംമൂട്, കേശവദാസപുരം, മെഡിക്കല്‍ കോളജ് തുടങ്ങിയിടങ്ങളിലാണ് ചൊവ്വാഴ്ചയും കുടിവെള്ളമത്തൊതിരുന്നത്. ഞായറാഴ്ച രാത്രി അരുവിക്കര പമ്പിങ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കമ്പി പൊട്ടി വീണത് മൂലം നഗരത്തിലേക്ക് കുടിവെള്ളമത്തെിക്കുന്ന പ്രധാന കേന്ദ്രമായ അരുവിക്കരയിലെ പമ്പിങ് നിലച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പത്തരയോടെ ഇതു പരിഹരിച്ച് അരുവിക്കരയിലെ പമ്പിങ് പുനരാരംഭിച്ചെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍, ചൊവ്വാഴ്ചയും നഗരത്തില്‍ പലയിടങ്ങളിലും വെള്ളം ലഭിച്ചില്ല. തിങ്കളാഴ്ച പ്രശ്നം പരിഹരിച്ചെങ്കിലും അന്നുതന്നെ പലയിടത്തും വെള്ളമത്തെിയിരുന്നില്ല. വെള്ളം ലോഡ് ചെയ്ത് കയറാന്‍ താമസം നേരിടുന്നതിനാലാണ് അന്നേ ദിവസം വെള്ളമത്തൊത്തതെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് ദിവസമായി നഗരത്തില്‍ കുടിവെള്ളം മുടങ്ങിയിട്ടും വാട്ടര്‍ അതോറിറ്റി ടാങ്കറുകള്‍ വെള്ളമത്തെിച്ചില്ളെന്ന് ആക്ഷേപമുണ്ട്. അരുവിക്കരയില്‍ ജനറേറ്റര്‍ തകരാറിലായത് കാരണം വൈദ്യുതി മുടങ്ങിയാല്‍ വരുന്നത് വരെ കാത്തിരിക്കുകയേ മാര്‍ഗമുള്ളൂ. ഞാറാഴ്ച വൈദ്യുതി നിലച്ചതോടെ ജല ശുദ്ധീകരണ പ്ളാന്‍റ് ഉള്‍പ്പെടെ സ്തംഭിച്ചു. വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ പിന്നീട് റിസര്‍വോയറിലെ വെള്ളം പ്ളാന്‍റിലത്തെിച്ച് ശുദ്ധീകരിച്ച് ഇവിടെയുള്ള ടാങ്കുകളിലേക്ക് പമ്പ് ചെയ്ത് കയറ്റണം. അതിന് ശേഷം മാത്രമേ നഗരത്തിലേക്കുള്ള പമ്പിങ് സാധ്യമാകൂ. ഇതുമൂലമാകാം നഗരത്തിലെ പലയിടങ്ങളിലും വെള്ളമത്തൊത്തതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം വെള്ളമത്തെുന്ന ഇടങ്ങളില്‍ കൂടുതല്‍ ഉപഭോഗം നടക്കുന്നത് മറ്റിടങ്ങളിലേക്കുള്ള ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. ബുധനാഴ്ച മുതല്‍ പൂര്‍ണമായ തോതില്‍ വെള്ളമത്തെി തുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. അതേസമയം, നഗരത്തില്‍ പലയിടങ്ങളിലായി ഇരുപതിലധികം സ്ഥലത്താണ് കുടിവെള്ള പെപ്പുകള്‍ ചോര്‍ന്നൊലിക്കുന്നത്. ഓരോ ഓഫിസുകളിലും അറ്റകുറ്റപ്പണി നടത്താന്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണിക്ക് ഇവര്‍ താല്‍പര്യം കാണിക്കാറില്ളെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.