റോഡിലെ തടിക്കൂനകള്‍ നീക്കാന്‍ ഹൈകോടതി ഉത്തരവ്

വെള്ളറട: അപകടങ്ങള്‍ വര്‍ധിച്ചതോടെ റോഡില്‍ ഇറക്കിയിരിക്കുന്ന തടിക്കൂന നീക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. ഹൈകോടതി ജഡ്ജി പി.ബി. സന്തോഷ്കുമാറാണ് ഉത്തരവിട്ടത്. കിളിയൂര്‍ ഐലിന്‍ ഭവനില്‍ ആല്‍ബിന്‍ ആണ് ഹൈകോടതിയെ സമീപിച്ചത്. കിളിയൂര്‍ സുകുമാരന്‍ നായര്‍ ഗ്രന്ഥശാലക്കു മുന്നില്‍ റോഡുവക്കില്‍ കൂട്ടിയിരുന്ന തടിക്കൂനയില്‍ ഇടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. തടി വ്യാപാരിയോട് തടി മാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ തനിക്ക് മര്‍ദനമമേറ്റെന്നും ആല്‍ബിന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. തുടര്‍ന്ന് റോഡ് അപകടങ്ങളെക്കുറിച്ച് വകുപ്പ് മന്ത്രി, കലക്ടര്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ റോഡുവക്കിലെ തടി, കല്ല്, മണല്‍, മെറ്റല്‍ എന്നിവ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിന്‍കര താലൂക്ക് പരിധിയിലും വെള്ളറട പ്രദേശത്തെയും തടിക്കൂനകള്‍ അടിയന്തരമായി നീക്കാന്‍ ഹൈകോടതി ഉത്തരവിടുകയായിരുന്നു. കാറ്റിലും മഴയിലും വെള്ളറട-നെയ്യാറ്റിന്‍കര റോഡില്‍ എയ്തുകൊണ്ടകാണിയില്‍ ഭീമന്‍ ആഞ്ഞിലി മരം ഒടിഞ്ഞത് മാസങ്ങളായി റോഡുവക്കില്‍ കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.