മൂടല്‍ മഞ്ഞിന്‍െറ തണുപ്പുതേടി പൊന്മുടിയിലേക്ക് സഞ്ചാരിപ്രവാഹം

വിതുര: വേനലവധി ആഘോഷമാക്കാന്‍ പൊന്മുടിയില്‍ സന്ദര്‍ശകപ്രവാഹം. സ്കൂള്‍ അവധി പ്രമാണിച്ച് കുട്ടികളോടൊപ്പമത്തെുന്ന കുടുംബങ്ങളാണ് സന്ദര്‍ശകരിലേറെയും. നാടും നഗരവും അത്യുഷ്ണത്തില്‍ വിയര്‍ക്കുമ്പോള്‍ മൂടല്‍മഞ്ഞും ചെറുമഴയും പകരുന്ന കുളിരുതേടിയാണ് പൊന്മുടിയിലേക്ക് സഞ്ചാരികളിലധികം എത്തുന്നത്. കല്ലാര്‍ ഗോള്‍ഡന്‍വാലിയില്‍ പൊന്മുടിപ്പുഴയില്‍ അപകടരഹിതമായി കുളിക്കാനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. അളവ് കുറവാണെങ്കിലും തുടക്കപ്രദേശമായതിനാല്‍ പുഴയിലെ വെള്ളം മാലിന്യമുക്തവും തണുപ്പുള്ളതുമാണ്. വേനല്‍ കടുത്തെങ്കിലും വറ്റാതെ അപൂര്‍വം നീരുറവകള്‍ വനത്തിനുള്ളില്‍നിന്ന് റോഡരികിലേക്ക് ഒഴുകിയത്തെുന്നു. വിസ്തൃതമായ പുല്‍മേടുകള്‍ നിറഞ്ഞ അപ്പര്‍ സാനറ്റോറിയത്തിലാണ് പൊന്മുടി റോഡ് അവസാനിക്കുന്നത്. രണ്ടാഴ്ച മുമ്പുവരെ അപ്പര്‍ സാനറ്റോറിയത്തിലും ചൂടിന് കുറവുണ്ടായിരുന്നില്ല. എന്നാല്‍, ഇടക്കിടെ പെയ്ത വേനല്‍മഴയത്തെുടര്‍ന്ന് ഏതാനും ദിവസങ്ങളായി മൂടല്‍മഞ്ഞും ചെറുതണുപ്പും രൂപപ്പെട്ടിട്ടുണ്ട്. കരിഞ്ഞുതുടങ്ങിയ പുല്‍മേടുകളും പച്ചപ്പും തിരികെയത്തെിത്തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.