വിമാനത്തില്‍ എ.സി പ്രവര്‍ത്തിച്ചില്ല; യാത്രക്കാര്‍ തളര്‍ന്നുവീണു

തിരുവനന്തപുരം: വിമാനത്തില്‍ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്തതിനത്തെുടര്‍ന്ന് യാത്രക്കാര്‍ തളര്‍ന്നുവീണു. വ്യാഴാഴ്ച വൈകീട്ട് 5.10ന് അബൂദബിക്ക് പോകേണ്ട എയര്‍ ഇന്ത്യയുടെ ഐ.എക്സ് 537ാംനമ്പര്‍ വിമാനത്തിലാണ് എ.സിയുടെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ റണ്‍വേയിലൂടെ ഓടിയ വിമാനത്തിന്‍െറ മുന്‍വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ യാത്രക്കാര്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച വനിതാ ജീവനക്കാരെ യാത്രക്കാര്‍ മര്‍ദിക്കാന്‍ തുനിഞ്ഞു. തുടര്‍ന്ന് റണ്‍വേയില്‍നിന്ന് വിമാനം തിരികെ ബേയിലേക്ക് എത്തിച്ചു. യാത്രക്കാര്‍ വിമാനത്തില്‍ അക്രമം കാട്ടുന്നെന്ന പൈലറ്റിന്‍െറ അറിയിപ്പിനത്തെുടര്‍ന്ന് സുരക്ഷാസേനാ കമാന്‍ഡോകളും വലിയതുറ പൊലീസും താവളത്തിലത്തെി. പരിശോധന പൂര്‍ത്തിയാക്കി പുറപ്പെടാന്‍ ബേയില്‍ എത്തുന്ന വിമാനത്തില്‍ യാത്രക്കാര്‍ കയറുമ്പോള്‍ എ.സി പ്ളാന്‍റുള്ള വാഹനമത്തെി ശീതികരണസംവിധാനം സജ്ജമാക്കും. തുടര്‍ന്ന് വിമാനം പുറപ്പെടുമ്പോള്‍ ഉപകരണം വിച്ഛേദിക്കും. എന്നാല്‍, വിമാനം 26ാം നമ്പര്‍ ബേയില്‍നിന്ന് പുറപ്പെട്ട് ടാക്സി വേ വഴി റണ്‍വേയില്‍ കടന്നിട്ടും ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചില്ല. 150 യാത്രക്കാരുമായി പുറപ്പെടാനിരുന്ന വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് വിമാന ഏജന്‍സിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇവര്‍ മുഖവിലയ്ക്കെടുത്തില്ല. റണ്‍വേയില്‍ എത്തിയ വിമാനത്തില്‍ യാത്രക്കാര്‍ പ്രശ്നമുണ്ടാക്കിയതോടെ വിമാനത്തിന് സാങ്കേതിക തടസ്സമുണ്ടെന്നും പുറപ്പെടാനാവില്ളെന്നും പൈലറ്റ് എ.ടി.സിയെ അറിയിച്ചു. പിന്നീട് തകരാര്‍ പരിഹരിച്ച് രാത്രി 9.13ന് വിമാനം പുറപ്പെടാന്‍ തയാറായെങ്കിലും ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയില്ളെന്ന് പൈലറ്റ് ശഠിച്ചു. ഇതോടെ യാത്രക്കാരില്‍ 17 പേരെ ഇറക്കിവിട്ടു. ഇവരെ വെള്ളിയാഴ്ച അബൂദബിക്ക് പോകുന്ന വിമാനത്തില്‍ കയറ്റിവിടുമെന്ന് എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു. റണ്‍വേയില്‍ വെച്ച് വിമാനത്തിന്‍െറ വാതില്‍ തുറന്നിരുന്നെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.