വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഭാഗമായ കടല്‍കുഴിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്നാണ് കുഴിക്കല്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനം നിര്‍ത്തിയ ഡ്രഡ്ജര്‍ ശനിയാഴ്ച രാവിലെ വിഴിഞ്ഞം വാര്‍ഫിലേക്ക് മാറ്റി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വലിയ തിരകള്‍ പ്രവൃത്തിക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. കടല്‍ അനുകൂലമാകുന്നതിനും മണ്‍സൂണിനും അനുസരിച്ചായിരിക്കും ഇനി ഡ്രഡ്ജിങ് പുനരാരംഭിക്കുക. മിക്കവാറും ഡ്രഡ്ജിങ് പുനരാരംഭിക്കാന്‍ സെപ്റ്റംബര്‍ മാസമാകുമെന്നാണ് സൂചന. തുറമുഖനിര്‍മാണപ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായ പുലിമുട്ട് നിര്‍മാണം കഴിഞ്ഞദിവസം ആരംഭിച്ചു. ഇതിനാവശ്യമായ കല്ലുകള്‍ നിക്ഷേപിച്ചുതുടങ്ങി. പുലിമുട്ട് നിര്‍മാണത്തിന്‍െറ പ്രാഥമിക ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. കാലാവസ്ഥക്കനുസരിച്ച് പ്രവൃത്തി വേഗത്തിലാക്കും. മൂന്നു കിലോമീറ്ററോളം നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ടിന് കല്ലുകളിടുക. നിലവില്‍ ഏഴു ക്വാറികളില്‍നിന്നാണ് കല്ലുകളത്തെിക്കുന്നത്. ക്വാറി ഉടമകളുമായി അദാനി ഗ്രൂപ് അധികൃതര്‍ നേരത്തേ നടത്തിയ ചര്‍ച്ചക്കും ഗുണനിലവാര പരിശോധനക്കും ശേഷമാണ് പുലിമുട്ടിനുള്ള കല്ലുകളത്തെിക്കാന്‍ ധാരണയായത്. 600 മീറ്റര്‍ നീളത്തിലും 200 മീറ്റര്‍ വീതിയിലും മണല്‍ തിട്ട നിര്‍മിച്ച ശേഷമാണ് ശാന്തിസാഗര്‍ ഇടക്കാല വിശ്രമത്തിന് വാര്‍ഫില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.