പാറശ്ശാല: അപകടങ്ങള്‍ പതിവായിട്ടും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ ഹെഡ്ലൈറ്റ് പ്രശ്നം പരിഹരിക്കാന്‍ നടപടിയില്ല. അതിര്‍ത്തി കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്ന ഭൂരിഭാഗം തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് നിലവിലുള്ളത് കത്തുന്ന ഒറ്റ ഹെഡ്ലൈറ്റ് മാത്രമാണ്. ഇത്തരം വാഹനങ്ങള്‍ ദൂരെനിന്ന് എത്തുമ്പോള്‍ ഇരുചക്രവാഹനമാണെന്നേ തോന്നുകയുള്ളൂ. ഇതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മൂന്നുദിവസം മുമ്പ് ചെറുവാരക്കോണത്തിന് സമീപം പുളിമൂട്ടില്‍ ഒറ്റ ലൈറ്റുമായി എത്തിയ ബസിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം ഒട്ടേറെ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. അറ്റകുറ്റപ്പണിയും ഫിറ്റ്നസും ഇല്ലാതെ ഗ്രാമീണ മേഖലകളില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ബസുകളിലെ ഹെഡ്ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.