നെടുമങ്ങാട്: പിതാവിന്‍െറ മരണത്തോടെ അനാഥരായ സഹപാഠിക്കും കുടുംബത്തിനും കൈത്താങ്ങായി വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ കിടപ്പാടമൊരുങ്ങുന്നു. പനവൂര്‍ പി.എച്ച്.എം.കെ.എം.വി ആന്‍ഡ് എച്ച്.എസ്.എസിന്‍െറയും പൂര്‍വവിദ്യാര്‍ഥികളുടെയും സ്നേഹ തണല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് ഇതേ സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി അഭിജിത്തിന് കിടപ്പാടമൊരുക്കുന്നത് . അമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് അഭിജിത്തും സഹോദരനും പഠിക്കുന്നത്. ആകെയുള്ള അഞ്ച് സെന്‍റ് ഭൂമിയില്‍ ടാര്‍പ്പോളിന്‍ ഷീറ്റ് മേല്‍ക്കൂരയാക്കിയ ഒറ്റമുറിയാണുള്ളത്. അഭിജിത്തിന്‍െറ വീടിന്‍െറ ദുരവസ്ഥ നേരില്‍ കണ്ട വിദ്യാര്‍ഥികളാണ് വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ചത്. സ്കൂള്‍ മാനേജ്മെന്‍റും അധ്യാപകരും സ്നേഹത്തണല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയും ഫേസ്ബുക് കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോള്‍ വീടിനുള്ള പ്രാരംഭനടപടികളായി. അഭിജിത്തിന്‍െറ ഇര്യനാടുള്ള പഴയ കിടപ്പാടം പൊളിച്ച് കഴിഞ്ഞദിവസം പുതിയ വീടിന് ശിലയിട്ടു. സ്കൂള്‍ മാനേജര്‍ മുഹ്സിന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് പനവൂര്‍ ഹസന്‍, പ്രിന്‍സിപ്പല്‍ ലത, പഞ്ചായത്ത് അംഗം ദിവ്യ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.