തെരുവ്നായ ഗൃഹനാഥന്‍െറ ചെവി കടിച്ചെടുത്തു

തിരുവനന്തപുരം: തെരുവ്നായയുടെ ആക്രമണത്തില്‍ ഗൃഹനാഥനും ഭാര്യക്കും ഗുരുതര പരിക്ക്. ഗൃഹനാഥന്‍െറ ചെവി നായ കടിച്ചെടുത്തു. ശനിയാഴ്ച വൈകീട്ട് നാലിന് കിളിമാനൂര്‍ പൊരുന്തമണ്‍ സുജനവിലാസത്തില്‍ പുരുഷോത്തമന്‍(78), ഭാര്യ ശിവാനി(64) എന്നിവര്‍ക്കാണ് തെരുവ്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടുമുറ്റത്ത് പൈപ്പിന്‍ ചുവട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്ന ശിവാനിയെ തെരുവ്നായ ആക്രമിക്കുന്നത് കണ്ട് തടയാനത്തെിയ പുരുഷോത്തമന്‍െറ ചെവി നായ കടിച്ചെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍െറ വലത് കൈയിലെ വിരലുകളും കടിച്ചുമുറിച്ചു. ഇരുവരെയും നാട്ടുകാരാണ് നായയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചത്. ഇവര്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തില്‍ ബെല്‍റ്റുള്ള വലിയ നായയാണ് പൊടുന്നനെ ആക്രമണം നടത്തിയത്. ശിവാനിയുടെ നിലവിളികേട്ടാണ് ടി.വി. കാണുകയായിരുന്ന പുരുഷോത്തമന്‍ പുറത്തത്തെിയത്. ഇദ്ദേഹം വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ പിന്‍വാങ്ങിയില്ല. തുടര്‍ന്ന് നായയുടെ ആക്രമണം പുരുഷോത്തമനുനേരെയായി. പുരുഷോത്തമന്‍െറ ശരീരത്തില്‍ ചാടിക്കയറി കഴുത്തിന് കടിച്ചു. വലത് ചെവി കടിച്ചുമുറിച്ചു . കൈകൊണ്ട് ആക്രമണം ചെറുക്കവേ വലത് കൈയിലെ അഞ്ച് വിരലുകളും നായ കടിച്ചിട്ടു. മുറിഞ്ഞ് താഴെ വീണ ചെവി നായ കടിച്ചുതിന്നെന്നും പറയുന്നു. ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും നായ പിന്‍വാങ്ങിയില്ല. കല്ളെടുത്തെറിഞ്ഞാണ് നാട്ടുകാര്‍ നായയെ തുരത്തിയത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലാണ് ആദ്യം എത്തിച്ചത്. പിന്നീട് ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.