സമുദ്ര ബീച്ച്പാര്‍ക്ക് നാശത്തിന്‍െറ വക്കില്‍

കോവളം: ലക്ഷങ്ങള്‍ ചെലവിട്ട് നവീകരിച്ച സമുദ്ര ബീച്ച്പാര്‍ക്ക് നാശത്തിന്‍െറ വക്കില്‍. അസ്തമയം ആസ്വദിക്കാന്‍ എത്തുന്ന വിദേശികളെയും സ്വദേശികളെയും ലക്ഷ്യംവെച്ചാണ് 2006ല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ക്രമേണ ആരും തിരിഞ്ഞുനോക്കാനില്ലാതെ പാര്‍ക്ക് നശിച്ചു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെിയതോടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി 2013ല്‍ പാര്‍ക്ക് നവീകരിച്ചു. പൂന്തോട്ടം, കോഫീ ഷോപ്, ടോയിലറ്റുകള്‍, കടലിനോട് ചേര്‍ന്ന് തണല്‍ ഷെഡ്, ഇരിപ്പിടങ്ങള്‍, വഴിവിളക്കുകള്‍ എന്നിവ നവീകരണത്തിന്‍െറ ഭാഗമായി നിര്‍മിച്ചു. എന്നാല്‍ നവീകരണത്തിനുശേഷം ടൂറിസം വകുപ്പിന്‍െറയോ ഡി.ടി.പി.സിയുടെയോ ശ്രദ്ധ സമുദ്ര ബീച്ച് പാര്‍ക്കില്‍ എത്തിയിട്ടില്ല. ബീച്ചിലേക്ക് പ്രവേശിക്കുന്നിടത്തെ പുല്‍ത്തകിടിയും ചെടികളും പരിപാലിക്കാത്തതിനാല്‍ കരിഞ്ഞുണങ്ങി. ടോയ്ലറ്റ് ബ്ളോക്കും കോഫീ ഷോപ്പും ഉദ്ഘാടനത്തിനുശേഷം തുറന്നിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടത്തെ രണ്ട് പൈപ്പുകളും സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. കെട്ടിടം മാസങ്ങളായി വൃത്തിഹീനമാണ്. പാര്‍ക്കിന് പരിസരത്തും റോഡിലുമുള്ള വഴിവിളക്കുകള്‍ പലതും പ്രവര്‍ത്തിക്കുന്നുമില്ല. രാത്രിയില്‍ പാര്‍ക്കിലെ കെട്ടിടം സാമൂഹികവിരുദ്ധ താവളമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സഞ്ചാരികളും പാര്‍ക്കിനെ കൈയൊഴിഞ്ഞ അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.