കോവളം: കടലിനടിയിലെ വിസ്മയം കാണാന്‍ കഴിയുന്ന ബോണ്ട് സഫാരി പകര്‍ത്താന്‍ ഡിസ്കവറി ചാനല്‍സംഘം കോവളത്ത്. സാഹസിക കായിക പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായാണ് സംഘം കോവളത്തത്തെിയത്. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയുള്ള സംസ്ഥാനത്തെ വ്യത്യസ്ത സാഹസിക കായിക ഇനങ്ങളെ ചാനല്‍സംഘം കാമറയില്‍ പകര്‍ത്തും. 20 പേരടങ്ങുന്ന സംഘമാണ് കോവളത്തത്തെിയത്. ഉച്ചക്ക് രണ്ടരയോടെ എത്തിയ സംഘം ഗ്രോവ് ബീച്ചിനുസമീപം കടലില്‍ മുങ്ങി കടലിനടിയിലെ വിസ്മയക്കാഴ്ചകളും പവിഴപ്പുറ്റുകളാല്‍ തീര്‍ത്ത മായികലോകവും കാമറയില്‍ പകര്‍ത്തി. മൂന്നുമണിക്കൂറോളം എടുത്താണ് സംഘം ബോണ്ട് സഫാരിയെക്കുറിച്ച ഡോക്യുമെന്‍ററി ചിത്രീകരിച്ചത്. മേയില്‍ ഡിസ്കവറി ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ഇവര്‍ അറിയിച്ചു. പ്രമുഖ മോഡല്‍ ഷിബാനി പന്തേകറാണ് ചാനല്‍ പരിപാടിയുടെ അവതാരക. ബോണ്ട് സഫാരി കോവളം ഡൈവിങ് ഇന്‍സ്ട്രക്ടര്‍ സുബിന്‍െറ നേതൃത്വത്തിലുള്ള സംഘം ചാനല്‍സംഘത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രി നടന്ന കഥകളിയും ഇവര്‍ ചിത്രീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.