യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

ആറ്റിങ്ങല്‍: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ചിറ്റാറ്റിന്‍കര കൊടുമണ്‍ കോളനിയില്‍ കിട്ടു എന്ന സുജിത് (30), ഇതേകോളനിയില്‍ താമസിക്കുന്ന ഷിജു (25), ആനത്തലവട്ടം സ്വദേശി അച്ചു എന്ന അരുണ്‍ (30), കിഴുവിലം ചെറുവള്ളിമുക്ക് സ്വദേശി അപ്പുണ്ണി എന്ന ലാല്‍ (26) എന്നിവരാണ് പിടിയിലായത്.അവനവഞ്ചേരി രേവതി ഭവനില്‍ രഞ്ജിത്തിനെ (30) ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തിലെ ഉരുള്‍ ദിവസം വിളയില്‍മൂലയില്‍ പ്രതികള്‍ ചേര്‍ന്ന് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതികളില്‍ ഒരാളായ ലാല്‍ മറ്റൊരു അടിപിടിക്കേസില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. പരാതിക്കാരനായ രഞ്ജിത്ത് തലക്കും കൈക്കും ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍നിന്ന് വിവാഹത്തിനായി കഴിഞ്ഞമാസം നാട്ടിലത്തെിയതാണ് ഇദ്ദേഹം. പ്രതികളുടെ പേരില്‍ നിരവധി കേസുകള്‍ ആറ്റിങ്ങല്‍, ചിറയിന്‍കീഴ് സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് എസ്.ഐ ശ്രീജിത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.