തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘകാല ശരാശരിയില്‍ തലസ്ഥാനജില്ലയില്‍ ജലവിതാനം താഴ്ന്നത് 60 സെന്‍റിമീറ്റര്‍. മഴ കുറഞ്ഞതിനുപുറമേ ചൂട് കൂടുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സീസണില്‍ 79 മില്ലി മീറ്റര്‍ വേനല്‍മഴ കിട്ടേണ്ട ജില്ലയില്‍ ലഭിച്ചത് 49.2 മില്ലിമീറ്ററാണ്. 38 ശതമാനമാണ് മഴയിലുണ്ടായ കുറവ്. ജില്ലയിലെ ഗ്രാമീണമേഖലയില്‍ 70.5 ശതമാനം പേരും ഗാര്‍ഹികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കിണറുകളാണ്. 23 ശതമാനം പൈപ്പ്വെള്ളവും 6.5 ശതമാനം മറ്റ് മാര്‍ഗങ്ങളും ആശ്രയിക്കുന്നു. നഗരത്തില്‍ 44.7 ശതമാനം പേര്‍ കിണറുകളെ ആശ്രയിക്കുമ്പോള്‍ 51.7 ശതമാനത്തിനും പൈപ്പ് കണക്ഷനുകളാണ് ആശ്രയം. 3.6 ശതമാനം മറ്റ് മാര്‍ഗങ്ങളും ഗാര്‍ഹികാവശ്യത്തിനായി സ്വീകരിക്കുന്നുണ്ട്. കിണറുകള്‍ ജലാവശ്യത്തിനുള്ള പ്രധാന അഭയമായ ജില്ലയില്‍ ഭൂജല നിരപ്പിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും വേഗം പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാലശരാശരിയില്‍ 60 സെന്‍റീമീറ്റര്‍ വ്യത്യാസം ഗൗരവതരമാകുന്നത്. മഴ ലഭ്യതയാണ് ഭൂജല നിരപ്പിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. കേന്ദ്ര കാലാവസ്ഥനിരീക്ഷണവകുപ്പിന്‍െറ 1951 മുതല്‍ 2010 വരെയുള്ള നിരീക്ഷണത്തില്‍ സംസ്ഥാനത്തെ പ്രതിവര്‍ഷ മഴലഭ്യത 1.43 മില്ലീമീറ്റര്‍ നിരക്കില്‍ കുറഞ്ഞുവരുന്നുവെന്ന് കണ്ടത്തെിയിട്ടുണ്ട്. മഴലഭ്യതക്കുറവ് ജില്ലയിലെ ഭൂഗര്‍ഭജലവിതാനത്തിലും പ്രകടമാണ്. ജില്ലയിലെ നദികളിലെ നീരൊഴുക്കിലും വലിയ കുറവാണുള്ളത്. 1974ല്‍ വാമനപുരം നദിയിയിലെ ആകെ നീരൊഴുക്ക് 1324 ദശലക്ഷം ഘനമീറ്ററായിരുന്നു. ഇതില്‍ 889 ദശലക്ഷം ഘനമീറ്റര്‍ ഉപയോഗത്തിനും ലഭിച്ചിരുന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം വാമനപുരം നദിയിലെ നീരൊഴുക്ക് 673 ദശലക്ഷം ഘനമീറ്ററാണ്. ഉപയോഗലഭ്യതയാകട്ടെ 452 ദശലക്ഷം ഘനമീറ്ററും. ഭൂഗര്‍ഭ ജലനിരപ്പ് ഗണ്യമായി താഴ്ന്ന സാഹചര്യത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുള്ള നിബന്ധനകള്‍ അധികൃതര്‍ കര്‍ശനമാക്കിയെങ്കിലും കാര്യമായ ഫലമുണ്ടാക്കാനായിട്ടില്ല. ജില്ലയിലെ അതിയന്നൂരില്‍ ഭൂജലത്തിന്‍െറ അളവ് അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ ഇവിടെ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നേരത്തേതന്നെ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാറശ്ശാല, നെടുമങ്ങാട്, ചിറയിന്‍കീഴ്, കഴക്കൂട്ടം, മംഗലപുരം, വട്ടിയൂര്‍ക്കാവ്, ചിറയിന്‍കീഴ് എന്നിവിടങ്ങളിലാണ് ജലവിതാനത്തില്‍ വലിയ കുറവ് കണ്ടത്തെിയിട്ടുള്ളത്. പാടങ്ങള്‍ വ്യാപകമായി ഇല്ലാതായതും ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.