ശ്രീകാര്യത്തെ പൈപ്പ് പൊട്ടല്‍ പരിഹരിച്ചു; ജലവിതരണം സാധാരണനിലയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് കെ.എസ്.ഇ.ബി കേബ്ള്‍ ജോലിക്കിടെ പൊട്ടിയ കുടിവെള്ള തകരാര്‍ പരിഹരിച്ച് ടെക്നോപാര്‍ക്കിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള കുടിവെള്ള വിതരണം പുന$സ്ഥാപിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ജോലികള്‍ പൂര്‍ത്തിയാക്കി വാല്‍വ് തുറന്നത്. ജോലി തുടരുന്നതിനിടെ മഴ പെയ്തത് പണി വൈകാന്‍ കാരണമായെന്ന് ജീവനക്കാര്‍ പറഞ്ഞു. അതേസമയം വ്യാഴാഴ്ചയേ പൂര്‍ണമായ തോതില്‍ വെള്ളം ലഭ്യമായിത്തുടങ്ങൂവെന്നാണ് വിവരം. റോഡ് രണ്ടരമീറ്ററോളം ഭാഗം കുഴിച്ചശേഷമാണ് 700 എം.എം ഇരുമ്പ് പൈപ്പില്‍ വിള്ളല്‍ കണ്ടത്തൊനായത്. തുടര്‍ന്ന് ഇത്രയും ഭാഗം മുറിച്ചുമാറ്റി പകരം വെല്‍ഡ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. പൈപ്പ് പൊട്ടല്‍ പരിഹരിക്കാന്‍ ചെലവഴിച്ച തുക നഷ്ടപരിഹാരമായി കെ.എസ്.ഇ.ബി നല്‍കിയേക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ എച്ച്.ഡി.ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് കെ.എസ്.ഇ.ബിക്കുവേണ്ടി റോഡ് കുഴിച്ച് കേബ്ള്‍ വലിക്കുന്നതിനിടെയാണ് ഇരുമ്പ് പൈപ്പ് പൊട്ടിയത്. ശ്രീകാര്യം ജങ്ഷനില്‍നിന്ന് പൗഡിക്കോണത്തേക്കുള്ള റോഡില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പിലായിരുന്നു ചോര്‍ച്ച. പൊട്ടലിനെ തുടര്‍ന്ന് ശക്തമായ ജലപ്രവാഹത്തില്‍ ഓടയും റോഡും പൊട്ടിപ്പൊളിഞ്ഞിരുന്നു. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ, കേരളാദിത്യപുരം, ഞാണ്ടൂര്‍ക്കോണം, ചെമ്പഴന്തി, ചെല്ലമംഗലം, നെട്ടയിക്കോണം, കുരിശടി, ആറ്റിപ്ര, മണ്‍വിള, കുളത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങി. 15 ഓളം ജീവനക്കാര്‍ പോങ്ങുംമൂട് എ.ഇ.ഒ വിക്രമന്‍, എ.എക്സ്.ഇ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. പൊട്ടിയ 700 എം.എം പൈപ്പിനെ കൂടാതെ അരുവിക്കര ജലസംഭരണിയില്‍നിന്ന് മണ്‍വിള വാട്ടര്‍ ടാങ്കിലേക്ക് വെള്ളമത്തെിക്കുന്ന 500 എം.എം പ്രീമിയം പൈപ്പും ശ്രീകാര്യത്തെ വീടുകളിലേക്ക് വെള്ളമത്തെിക്കുന്ന ഒമ്പത് ഇഞ്ച് കാസ്റ്റ് അയണ്‍ പൈപ്പും കൂടിച്ചേരുന്ന ഭാഗത്തായിരുന്നു പൊട്ടല്‍. പമ്പിങ് നിര്‍ത്തിവെക്കാതെ വാല്‍വ് അടച്ചാണ് പണി നടത്തിയതെന്നും അതിനാല്‍ പണി പൂര്‍ത്തിയായ ഉടന്‍ ജലവിതരണം ആരംഭിച്ചതായും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. എന്നാല്‍, പലയിടങ്ങളിലും കുടിവെള്ളമത്തെിയിട്ടില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.