ആറ്റിങ്ങല്‍: വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നിടത്തുനിന്ന് കഞ്ചാവ് പിടിച്ചു. ആറ് പേര്‍ അറസ്റ്റില്‍. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന സംഘങ്ങളെയാണ് പൊലീസ് എക്സൈസ് സംഘങ്ങള്‍ പിടികൂടിയത്. മണനാക്കില്‍നിന്ന് കടയ്ക്കാവൂര്‍ പൊലീസ് രണ്ടംഗ സംഘത്തെപിടികൂടി. ഒരുകിലോ കഞ്ചാവ് ഇവരില്‍നിന്ന് കണ്ടത്തെി. തമിഴ്നാട്ടില്‍ നിന്നാണ് ഇവിടേക്ക് കഞ്ചാവ് എത്തിച്ചത്. പള്ളിക്കല്‍ വയലില്‍വീട്ടില്‍ അന്‍സാര്‍ (31). പെരുമാതുറ മാടന്‍വിള പണ്ടാരത്തോപ്പില്‍ വീട്ടില്‍ ഹംസ (38) എന്നിവരാണ് പിടിയിലായത്. വിവിധ കോളനികള്‍, ജങ്ഷനുകള്‍, സ്കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പന വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒന്നരകിലോ കഞ്ചാവ് ഈ ഭാഗത്ത് എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കടയ്ക്കാവൂര്‍ പൊലീസ് എത്തി പ്രതികളെയും പൊതിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ ആറ്റിങ്ങല്‍ എക്സൈസ് പിടികൂടി. അഴൂര്‍ കോളിച്ചിറ ചരുവിള പുത്തന്‍വീട്ടില്‍ റജി (29), ചിറയിന്‍കീഴ് ആറ്റുപറമ്പില്‍ വീട്ടില്‍ മണികണ്ഠന്‍ (34) എന്നിവരാണ് പിടിയിലായത്. ഉപഭോക്താക്കള്‍ക്ക് കൊടുക്കാന്‍ കഞ്ചാവ് ചെറുപൊതികളിലാക്കി കൈവശം വെച്ചിരിക്കുകയായിരുന്നു. ഇവരില്‍നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു. സി.ഐ ചന്ദ്രമോഹനന്‍ നായര്‍, ഇന്‍സ്പെക്ടര്‍ എ.ആര്‍. രതീഷ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ നാസറുദ്ദീന്‍, സുരേഷ്കുമാര്‍, ബിജുലാല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സത്യപ്രദന്‍, സുരേഷ്കുമാര്‍, ബിനേഷ്, ലിനു, മനോജ്, ശ്രീജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന രണ്ടുപേരെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. കോട്ടയം നാട്ടകം പുളിമൂട്ടില്‍ വീട്ടില്‍ അനില്‍ (27), ഇളമ്പ പാറവിള പുത്തന്‍വീട്ടില്‍ ഗോപി ആചാരി (54)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം സംശയകരമായ രീതിയില്‍ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കറങ്ങുകയായിരുന്ന ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആറ്റിങ്ങലിലെ സ്കൂളുകള്‍, കോളജുകള്‍, ഐ.ടി.ഐ, എന്‍ജിനീയറിങ് കോളജ്, പാരലല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാസങ്ങളായി ഇവര്‍ കഞ്ചാവ് നല്‍കിയിരുന്ന വിവരം അറിയുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന കവറില്‍ ചെറിയ പൊതികളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ആറ്റിങ്ങല്‍ എസ്.ഐ ശ്രീജിത്തിന്‍െറ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.