ശംഖുംമുഖം: സെപ്റ്റംബര്‍ മുതല്‍ ജില്ലയുടെ തീരദേശവും വിമാനത്താവളവും തീരസംരക്ഷണസേനയുടെ സുരക്ഷാവലയത്തിലേക്ക്. തലസ്ഥാനജില്ലയില്‍ തീരപ്രദേശത്തിനടുത്തായി പ്രവര്‍ത്തിക്കുന്ന പ്രതിരോധകേന്ദ്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടലിലും കരയിലും ഒരുപോലെ സുരക്ഷ ഒരുക്കുന്നതിന്‍െറ ഭാഗമായാണ് തീരദേശസേനയുടെ ഉപആസ്ഥാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സജ്ജമാകുന്നത്. കഴിഞ്ഞദിവസം സേന അധികൃതര്‍ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുമായി അവസാനവട്ട ചര്‍ച്ച നടത്തി സെപ്റ്റംബറില്‍തന്നെ ഉപആസ്ഥാനം പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള തീരുമാനത്തിലത്തെി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പ്രതിരോധമന്ത്രാലയവും ആസ്ഥാനം വരുന്നതിനുള്ള പ്രവര്‍ത്തനാനുമതി നേരത്തേതന്നെ നല്‍കിയിരുന്നെങ്കിലും നിരീക്ഷണ വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള റണ്‍വേ, ഇവ നിര്‍ത്തിയിടാനുള്ള സ്ഥലം എന്നിവ നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയാറാകാത്തതിനെ തുടര്‍ന്ന് പദ്ധതി നീളുകയായിരുന്നു. നിലവില്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ സാമ്പത്തികാനുമതി കൂടി ലഭ്യമായാല്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ ഉപആസ്ഥാനം പ്രവര്‍ത്തിച്ച് തുടങ്ങും. ശംഖുംമുഖത്തെ പഴയ ആഭ്യന്തര ടെര്‍മിനലും പരിസരവും സേനക്ക് ഉപയോഗിക്കുന്നതിന് തിരുവനന്തപുരം എയര്‍പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കി. കടല്‍മാര്‍ഗമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക, തീരസുരക്ഷ ഉറപ്പുവരുത്തുക, കടലിലെ അത്യാഹിതങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരദേശസേന തീരുമാനിച്ചിരിക്കുന്നത്. രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണ ഹെലികോപ്ടറുകളും അടങ്ങുന്ന പ്രത്യേക യൂനിറ്റാണ് ആദ്യഘട്ടത്തില്‍ രൂപവത്കരിക്കുന്നത്. വിഴിഞ്ഞത്ത് തീരദേശസേനക്ക് ആധുനിക സംവിധാനങ്ങളുള്ള കപ്പലുകള്‍, ഇന്‍റര്‍സെപ്റ്റര്‍ ബോട്ടുകള്‍ എന്നിവ ഉണ്ടെങ്കിലും വിമാനങ്ങളുടെ സേവനം കൂടി ആവശ്യമാണെന്ന് കണ്ടത്തെിയിരുന്നു. ഉപആസ്ഥാനത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പേ സേന ശ്രമം നടത്തിയെങ്കിലും വിമാനത്താവള അതോറിറ്റി തടസ്സം നിന്നതോടെയാണ് പദ്ധതി നീണ്ടത്. തീര സുരക്ഷക്ക് പുറമേ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ പദ്ധതികൊണ്ടാവും. കടല്‍ക്ഷോഭത്തില്‍ വള്ളങ്ങള്‍ മറിഞ്ഞും അല്ലാതെയും നിരവധി മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പെടുന്നത്. നിലവില്‍ കടലില്‍ അപകടമുണ്ടായാല്‍ കൊച്ചിയില്‍നിന്നാണ് സേനയുടെ വിമാനങ്ങള്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.