തിരുവനന്തപുരം: ശ്രീകാര്യത്ത് ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. ഇതോടെ ടെക്നോപാര്‍ക്ക്, പൗഡിക്കോണമടക്കമുള്ള മേഖലകളില്‍ ജലവിതരണം മുടങ്ങി. ശ്രീകാര്യം ജങ്ഷനില്‍നിന്ന് പൗഡിക്കോണത്തേക്കുള്ള റോഡില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പാണ് കെ.എസ്.ഇ.ബിയുടെ കേബിളിടാന്‍ ഡ്രില്ലര്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ പൊട്ടിയത്. നിമിഷങ്ങള്‍കൊണ്ട് വെള്ളം റോഡിലേക്ക് ഇരച്ചുകയറി. ചെമ്പഴന്തി റോഡില്‍ പൂര്‍ണമായും ദേശീയപാതയില്‍ ഭാഗികമായും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ ജലപ്രവാഹമുണ്ടായതിനെതുടര്‍ന്ന് ഓടയും റോഡും പൊട്ടിപ്പൊളിഞ്ഞു. ജല അതോറിറ്റി അധികൃതര്‍ വാള്‍വ് പൂട്ടിയാണ് ജലപ്രവാഹം നിയന്ത്രിച്ചത്. തുടര്‍ന്ന് ഗതാഗതം പുന$സ്ഥാപിക്കുകയും ചെയ്തു. വാള്‍വ് പൂട്ടിയതോടെയാണ് ടെക്നോപാര്‍ക്കിലേക്കുള്ള ജലവിതരണം നിലച്ചത്. പൗഡിക്കോണം പുതുകുന്നില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വെള്ളമത്തെിക്കുന്ന ഡി.എ 700 എം.എം ഡയക്ടയില്‍ അയണ്‍ പൈപ്പാണ് പൊട്ടിയത്. ചെക്കാലമുക്കിനുസമീപം ബിവറേജ് കോര്‍പറേഷനു മുന്നില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. എച്ച്.ഡി.ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് തുളച്ച് കേബ്ള്‍ വലിക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടിയത്. റോഡിന് ഉള്‍ഭാഗത്തായതിനാല്‍ രണ്ടര മീറ്ററോളം ഭാഗം പൂര്‍ണമായും കുഴിച്ച് പൈപ്പ് പുറത്തെടുത്താലേ പൊട്ടലിന്‍െറ സ്വാഭാവം വ്യക്തമാകൂ. ഇതിനനുസരിച്ചേ അറ്റകുറ്റപ്പണി നടത്താനാകൂ. സാധാരണ ഇരുമ്പുപൈപ്പ് പൊട്ടിയാല്‍ ആ ഭാഗം മുറിച്ചുമാറ്റി പകരം പുതിയത് വിളക്കിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഉച്ചക്ക് മൂന്നോടെ ജോലികള്‍ ആരംഭിച്ചെങ്കിലും രാത്രി വൈകിയും തുടരുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്പിന് അഞ്ചുവര്‍ഷമേ പഴക്കമുള്ളൂ. അറ്റകുറ്റപ്പണി പൂര്‍ത്തിയാവാന്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് പ്രാഥമിക വിവരം. ഇതോടെ ബുധനാഴ്ച ടെക്നോപാര്‍ക്കിലും അനുബന്ധ സ്ഥലങ്ങളിലും കുടിവെള്ളം ലഭിക്കില്ളെന്നുറപ്പായി. ടെക്നോപാര്‍ക്കില്‍ കുടിവെള്ളമത്തെിക്കുന്ന രണ്ടു പൈപ്പ്ലൈനുകളില്‍ പ്രധാനപ്പെട്ട ലൈനിനാണ് തകരാര്‍. സാധാരണ രണ്ടു പൈപ്പുലൈനില്‍നിന്ന് വെള്ളം ലഭിച്ചാലും പാര്‍ക്കിലെ ആവശ്യത്തിന് തികയാറില്ല . അപ്രതീക്ഷിതമായുണ്ടായ പൈപ്പ് പൊട്ടലില്‍ പല കമ്പനികളും വലഞ്ഞു. ടെക്നോപാര്‍ക്കിനു സമീപത്തെ ഹോസ്റ്റലുകളിലും ഫ്ളാറ്റുകളിലും ജലവിതരണം മുടങ്ങിയിട്ടുണ്ട്. കാര്യവട്ടം എല്‍.എല്‍.സി.പി.ഇ, കേരളാദിത്യപുരം, ഞാണ്ടൂര്‍ക്കോണം, ചെമ്പഴന്തി, ചെല്ലമംഗലം, നെട്ടയിക്കോണം, കുരിശ്ശടി, ആറ്റിപ്ര, മണ്‍വിള , കുളത്തൂര്‍ എന്നീ മേഖലകളും വെള്ളം ലഭിക്കാതെ ദുരിതത്തിലായി.എട്ടുമാസം മുമ്പും സമാനരീതിയില്‍ ഇവിടെ പൈപ്പ്പൊട്ടിയിരുന്നു. ഇന്നലെ കുടിവെള്ളം മുന്‍കൂട്ടി ശേഖരിക്കാന്‍ കവലയിലെ പ്രധാന പൈപ്പില്‍ കുടങ്ങളുമായി നാട്ടുകാര്‍ വരിനില്‍ക്കുമ്പോഴായിരുന്നു ശ്രീകാര്യത്ത് പൈപ്പ് പൊട്ടിയത്. കെ.എസ്.ഇ.ബി അധികൃതരുടെ അശ്രദ്ധയാണ് പൈപ്പ് പൊട്ടലിനിടയാക്കിയതെന്നാണ് ആരോപണം. കേബ്ള്‍ സ്ഥാപിക്കുമ്പോഴുള്ള മാനദണ്ഡങ്ങളൊന്നും കെ.എസ്.ഇ.ബി പാലിച്ചില്ളെന്ന് ജല അതോറിറ്റി പരാതിപ്പെട്ടു. പ്രവൃത്തി നടക്കുമ്പോള്‍ ജല അതോറിറ്റിയെ വിവരമറിയിക്കേണ്ടതുണ്ട്. കൂടാതെ അലൈന്‍മെന്‍റ് വ്യക്തമായി മനസ്സിലാക്കുകയും വേണം. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേബിളിടല്‍ നടക്കുകയാണ്. കേബിളിടല്‍ ജോലിക്കാരുടെ സൗകര്യാര്‍ഥം റോഡ് സ്കാന്‍ ചെയ്യാതെയാണ് പണി നടത്തിയതത്രെ. ടെക്നോപാര്‍ക്കിന് പുറമെ മറ്റ് മേഖലയിലേക്കുള്ള പൈപ്പുകളും ഇതുവഴി കടന്നുപോകുന്നുണ്ട്. പണി കഴിഞ്ഞാലുടന്‍ റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുമെന്ന് ഉറപ്പ് നല്‍കാതെ പൊളിക്കാന്‍ അനുവദിക്കില്ളെന്ന വാദവുമായി നാട്ടുകാര്‍ രംഗത്തത്തെിയത് അല്‍പനേരം ബഹളത്തിനുമിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.