ശിക്ഷാവിധിക്ക് കാതോര്‍ത്ത് ആലംകോട്

ആറ്റിങ്ങല്‍: ആലംകോട് ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ പ്രതീക്ഷിച്ച് നാട്ടുകാര്‍. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വിധിച്ചിരുന്നു. ശിക്ഷാവിധി തിങ്കളാഴ്ചയുണ്ടാകും. 2014 ഏപ്രില്‍ 16നാണ് കേസിനാസ്പദമായ സംഭവം. ആലംകോട് അവിക്സ് ജങ്ഷന് സമീപം തുഷാരത്തില്‍ ഓമന, ചെറുമകള്‍ സ്വാസ്തിക എന്നിവരെ മരുമകളായ മാമം പ്രശാന്തില്‍ അനുശാന്തിയുടെ അറിവോടെയും സഹായത്തോടെയും കാമുകനായ ആറ്റിപ്ര മാഗി ഗാര്‍ഡന്‍സില്‍ തെങ്ങുംമൂട്ടില്‍ വീട്ടില്‍ നിനോമാത്യു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓമനയുടെ മകനും അനുശാന്തിയുടെ ഭര്‍ത്താവുമായ ലിജീഷ് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മാരകമായ മുറിവേറ്റ ലിജീഷ് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു. നാടിനെ ഞെട്ടിച്ച ദാരുണ കൊലപാതകത്തിലെ ഇരുപ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന നിലപാടിലാണ് പ്രദേശവാസികളും ബന്ധുക്കളും. പ്രേരണാകുറ്റം മാത്രം ചുമത്തി അനുശാന്തിക്ക് ഇളവ് ഉണ്ടായാല്‍ അതിനെതിരെ അപ്പീല്‍ പോകണമെന്നും ഇവര്‍ പറയുന്നു. ശിക്ഷാവിധിയും വെള്ളിയാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് നാട്ടുകാര്‍ ഇന്നലെ വാര്‍ത്തകള്‍ വീക്ഷിച്ചിരുന്നത്. പ്രതി അനുശാന്തിയുടെ ഭര്‍ത്താവ് കൊലപാതകത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ലിജീഷ്, ലിജീഷിന്‍െറ സഹോദരന്‍ വിഭീഷ് എന്നിവര്‍ കോടതിയിലേക്ക് പോയിരുന്നു. ദുബൈയില്‍ ജോലി ചെയ്യുന്ന വിഭീഷ് കോടതി വിധിയറിയാന്‍ കഴിഞ്ഞദിവസമാണ് നാട്ടിലത്തെിയത്. ആലംകോട്, പൂവമ്പാറ മേഖലകളിലുള്ള നിരവധിപേര്‍ ഇന്നലെ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് പോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.