ആറ്റിങ്ങല്‍: വൈദ്യുതി മുടക്കം പതിവ്, ആറ്റിങ്ങല്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നഗരസഭാ ചെയര്‍മാന്‍െറ നേതൃത്വത്തില്‍ അര്‍ധരാത്രി ഉപരോധം. നഗര പരിധിയിലും പ്രാന്ത പ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രി ഒമ്പതു മുതല്‍ വൈദ്യുതി മുടങ്ങിയിരുന്നു. രൂക്ഷമായ ചൂടിനിടയില്‍ വൈദ്യുതികൂടി പോയതോടെ ജനം രോഷാകുലരായി. കെ.എസ്.ഇ.ബി ഓഫിസില്‍ വിളിച്ചിട്ട് ആരും ഫോണ്‍ എടുത്തില്ല. നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും സമാനമായിരുന്നു സ്ഥിതി. തുടര്‍ന്ന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലത്തെിയ ചെയര്‍മാന്‍ ഇവിടെയുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരെ ഓഫിസില്‍നിന്ന് പുറത്തിറക്കി വിട്ടു. വൈദ്യുതി വിതരണം നടത്തിയാല്‍ മാത്രമേ താന്‍ മടങ്ങിപ്പോകുന്നുള്ളൂവെന്നറിയിച്ച് ബെഞ്ചില്‍ കയറിക്കിടന്നു. സംഭവമറിഞ്ഞ് ജനങ്ങളും സി.പി.എം പ്രവര്‍ത്തകരും തടിച്ചുകൂടി. പൊലീസ് സ്ഥലത്തത്തെി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ചെയര്‍മാന്‍ പിന്മാറാന്‍ തയാറായില്ല. രാത്രി പന്ത്രണ്ടരയോടെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യമായതിനു ശേഷമാണ് ചെയര്‍മാനും പ്രവര്‍ത്തകരും ഓഫിസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.