തിരുവനന്തപുരം: നഗരത്തില്‍ മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത കച്ചവടം നടത്തിവന്ന കാഞ്ഞിരംപാറ, മരുതംകുഴി, ഉദിയൂര്‍ റോഡ് ടി.സി 7/934ല്‍ ബാലനെ (71) രണ്ട് കിലോ കഞ്ചാവുമായി ഷാഡോ പൊലീസ് പിടികൂടി. ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി സിറ്റി പൊലീസ് നിരന്തരമായി നടത്തിവന്ന അന്വേഷണത്തിന്‍െറ ഭാഗമായുളള തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. സ്കൂള്‍, കോളജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രധാനമായും കച്ചവടം നടത്തുന്നത്. ഒരു കിലോഗ്രാമിന് 10000ത്തോളം രൂപ ചെലവാക്കി ഇയാള്‍ വാങ്ങുന്ന കഞ്ചാവ് മൂന്ന് ഇരട്ടിയോളം ലാഭത്തിലാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ ഷാഡോ പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടിലെ തേനി, മധുര ഭാഗങ്ങളില്‍നിന്ന് ഇയാള്‍ക്ക് കഞ്ചാവ് എത്തിക്കുന്നതിന് പ്രത്യേക ഏജന്‍റുമാര്‍ ഉണ്ട്. നിരവധി വിദ്യാര്‍ഥികള്‍ അടുത്തകാലത്തായി കഞ്ചാവിന് അടിമകളായി ജീവിതം നശിപ്പിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആന്‍റി നാര്‍ക്കോട്ടിക് വിങ് രൂപവത്കരിച്ച് ശക്തമായ രീതിയില്‍ അന്വേഷണം നടത്തുകയാണ്. അറസ്റ്റിലായ ബാലന്‍െറ വീടിനോട് ചേര്‍ന്ന കടയില്‍ എത്തുന്ന കുട്ടികളെ കേന്ദ്രീകരിച്ചാണ ് വില്‍പന നടത്തുന്നത്. കടയിലെ മറ്റ് കുപ്പികള്‍ക്കിടയില്‍ അച്ചാര്‍ കുപ്പിയുടെ ലേബല്‍ പതിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഐ.പി.എസിന്‍െറ നിര്‍ദേശപ്രകാരം ഡി.സി.പി ശിവവിക്രം, കണ്‍ട്രോള്‍ റൂം എ.സി.പി പ്രമോദ്കുമാര്‍, മ്യൂസിയം സി.ഐ ശ്യാംലാല്‍, പൂജപ്പൂര എസ്.ഐ, ഷാഡോ പൊലീസുകാരായ ഗോപകുമാര്‍, രഞ്ജിത്, അരുണ്‍, ജയകൃഷ്ണന്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.