നെയ്യാറ്റിന്‍കര: റേഷന്‍കടകള്‍ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വ്യാപകമായി മറിച്ചുവില്‍ക്കുന്നു. റേഷന്‍കടകളിലത്തെുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ പരിശോധന നിലച്ചതിന്‍െറ മറവിലാണ് വില്‍പന. റേഷന്‍ സാധനങ്ങളുടെ അളവു തൂക്കത്തിലും വ്യാപകതട്ടിപ്പാണ് നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ റേഷന്‍കടകളില്‍ നടക്കുന്നത്. എല്ലാ സാധനങ്ങളും നല്‍കാതെ എത്തിയിട്ടില്ളെന്ന് പറഞ്ഞ് കാര്‍ഡ് ഉടമകളെ കബളിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. റേഷന്‍കടകള്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. മാസപ്പടി ലഭിക്കുന്നതിനാല്‍ പരാതികള്‍ പലപ്പോഴും മൂടിവെക്കുകയാണ് പതിവ്. റേഷന്‍കാര്‍ഡുകളില്‍ കൃത്രിമം കാണിച്ച് കൃത്യമായ ബില്ലും തയാറാക്കിയാണ് റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പനക്ക് കൊണ്ടുവരുന്നത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ജില്ലയിലെ പൊതുവിതരണസമ്പ്രദായം അട്ടിമറിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍, താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ ഇത്തരം സംഭവങ്ങള്‍ പിടികൂടാതെപോകുന്നതും വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര, ബാലരാമപുരം പ്രദേശത്തെ വിവിധ അരിക്കടകളില്‍ റേഷനരി നല്‍കുന്ന റേഷന്‍കടകളുമുണ്ട്. റേഷന്‍കടകളിലെ അരി പൂഴ്ത്തിവെച്ച് ആവശ്യക്കാര്‍ക്ക് നല്‍കാതെ കച്ചവടക്കാര്‍ക്ക് നല്‍കി റേഷന്‍കടക്കാര്‍ ലാഭം കൊയ്യുകയാണ്. ഇത്തരം അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.