കുക്കുറുണി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുന്നില്ളെന്ന് ആക്ഷേപം

കാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്തിലെ കുക്കുറുണിയില്‍ ജില്ലാ പഞ്ചായത്ത് പതിനാലര ലക്ഷം ചെലവില്‍ നിര്‍മിച്ച ചെറുകിട കുടിവെള്ളപദ്ധതി കമീഷന്‍ ചെയ്യണമെന്ന ആവശ്യം ശക്തമായി. അറുപതിനായിരം ലിറ്ററോളം ശേഷിയുള്ള ജലസംഭരണിയും പമ്പ് ഹൗസും കിണറും ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയും ജി.കെ കുടിവെള്ള പദ്ധതി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രദേശത്തെ വീട്ടുകാര്‍ക്ക് ജലവിതരണത്തിനായി ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, 2015 ലെ തദ്ദേശതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ ഉദ്ഘാടനം നടത്തിയില്ല. തുടര്‍ന്ന് മാറിവന്ന പഞ്ചായത്ത് ഭരണസമിതി കുക്കുറുണി കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്യാന്‍ വൈമനസ്യം കാട്ടുന്നതായാണ് നാട്ടുകാരുടെ പരാതി. വേനല്‍ കടുത്തതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തില്‍ നിരവധിതവണ പരാതി നല്‍കിയെങ്കിലും അവഗണിച്ചതായി ആരോപണമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയില്ളെന്നും ആറ് മാസം കഴിയും എന്നാണ് ഇപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത് എന്നും നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അടിയന്തരസഹായത്തിന് പഞ്ചായത്തിന് നടപടി സ്വീകരിക്കാം എന്നിരിക്കെ പഞ്ചായത്തിന്‍െറ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്്. രാഷ്ട്രീയ സാഹചര്യം മാറിയതോടെ കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് തുരങ്കം വെക്കുന്നതായാണ് പരാതി. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.