വിഷു വിപണി പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: വിഷുവിന് വിഷമില്ലാത്ത പച്ചക്കറി എന്ന മുദ്രാവാക്യവുമായി സി.പി.എം നടത്തുന്ന ജനകീയ ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി പ്രാവച്ചമ്പലം ജങ്ഷനില്‍ വിഷുവിപണി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.എം. ബഷീര്‍ അധ്യക്ഷനായി. അഡ്വ. എസ്.കെ. പ്രമോദ്, ഏരിയാ കമ്മിറ്റി അംഗം പി. മണികണ്ഠന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്. കൃഷ്ണന്‍, ടി. ബിനുകുമാര്‍, എസ്. പ്രേംലാല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്. ഗീതകുമാരിക്ക് പച്ചക്കറി കിറ്റ് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. പള്ളിച്ചല്‍ ജങ്ഷനിലെ വിപണി ജില്ലാ കമ്മിറ്റി അംഗം എം.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. ടൈറ്റസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.കെ. പ്രീജ സ്വാഗതം പറഞ്ഞു. ബാലരാമപുരം ശശി, ആര്‍. മുരളീധരന്‍ നായര്‍, ടി. മല്ലിക, എസ്.കെ. പ്രമോ ദ്, വടക്കേവിള സോമന്‍, കെ. തമ്പി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ടി. സുധീറിന് പച്ചക്കി കിറ്റ് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.