കൂട്ടുകാരുടെ വിയോഗം താങ്ങാനാകാതെ കക്കോട് ഗ്രാമം

കിളിമാനൂര്‍: കളിക്കൂട്ടുകാരായ അയല്‍വാസികളുടെ അകാലമരണം താങ്ങാനാകാതെ മടവൂര്‍ കക്കോട് ഗ്രാമം. മടവൂര്‍ കക്കോട് വാഴവിള വീട്ടില്‍ പരേതനായ രാജേന്ദ്രന്‍പിള്ളയുടെയും ശ്രീകുമാരിയുടെയും മകന്‍ രാജ്കുമാര്‍ (29), മടവൂര്‍ പടിഞ്ഞാറ്റേല കോണത്തു കിഴക്കുംകര വീട്ടില്‍ പരേതനായ പൊടിയന്‍െറയും രമണിയുടെയും മകന്‍ ഷാജി (29) എന്നിവരുടെ വിയോഗമാണ് നാടിനെ നടുക്കിയത്. രാജ്കുമാറിന്‍െറ ജ്യേഷ്ഠന്‍ രാജേഷിനൊപ്പമാണ് ഇരുവരും വെടിക്കെട്ട് കാണാന്‍പോയത്. എന്തോ ആവശ്യത്തിനായി രാജേഷ് ക്ഷേത്രത്തിന് പുറത്തിറങ്ങിയ സമയത്തായിരുന്നു അപകടം. സുജയാണ് ഷാജിയുടെ ഭാര്യ. ഒരുവയസ്സുള്ള കൃഷ്ണയാണ് മകന്‍. സഹോദരി: ശാലിനി. വൈകീട്ട് 4.30 ഓടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ വീടുകളിലത്തെിച്ചത്. നാടിന്‍െറ നാനാതുറകളില്‍നിന്ന് നിരവധിപേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകീട്ട് ആറോടെ മൃതദേഹങ്ങള്‍ വീടുകളില്‍ അടക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.