നടുക്കം തളംകെട്ടി 18ാം വാര്‍ഡ്

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടിന്‍െറ നടുക്കം തളംകെട്ടി മെഡിക്കല്‍കോളജ് ആശുപത്രിയിലെ 18ാം വാര്‍ഡ്. കൈക്കും കാലിനും മുഖത്തും തലക്കും പരിക്കേറ്റവര്‍ മാത്രം. ഒന്നും മിണ്ടാനാകുന്നില്ല പലര്‍ക്കും. ചിലരില്‍നിന്ന് ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പുറത്തുവന്നു. ആരില്‍നിന്നും നടുക്കം വിട്ടുമാറിയിട്ടില്ല. പലരുടെയും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. 123 പേരെയാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്. 69 പേര്‍ വിവിധ വാര്‍ഡുകളില്‍ ചികിത്സയിലാണ്. ഇവരില്‍ കൂടുതല്‍ ആളുകളുള്ളത് 18ാം വാര്‍ഡിലാണ്, 31 പേര്‍. ഒമ്പതാം വാര്‍ഡില്‍ നാലുപേര്‍, 15ാം വാര്‍ഡില്‍ 16 പേര്‍, 14ല്‍ രണ്ടുപേര്‍, അഞ്ചില്‍ ഏഴുപേര്‍ എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ബേണ്‍സ് ഐ.സി.യുവില്‍ ഏഴുപേരെയും സര്‍ജിക്കല്‍ ഐ.സി.യുവില്‍ നാലുപേരെയും സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ രണ്ടുപേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. 12 പേരുടെ നില അതീവ ഗുരുതരമാണ്. നിസ്സാര പരിക്കുള്ളവരെ പ്രാഥമികപരിശോധന നടത്തി മടക്കിയയച്ചെന്ന് അധികൃതര്‍ അറിയിച്ചു. റവന്യൂ, തദ്ദേശഭരണവകുപ്പ് അധികൃതര്‍ ആശുപത്രിയിലത്തെി വിവരങ്ങള്‍ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.