തിരുവനന്തപുരം: വടക്കന്‍കളരിയഭ്യാസികളെപ്പോലും അതിശയിപ്പിക്കുന്നതരത്തിലാണ് പലനേതാക്കന്മാരും ഇത്തവണ മുന്നണി മാറിയത്. സ്ഥാനാര്‍ഥിനിര്‍ണയത്തെചൊല്ലി ചിലര്‍ വലതൊഴിഞ്ഞ് ഇടതും ഇടതുമാറി വലതും ചവിട്ടിയതോടെ ആകെ കിളിപോയ അവസ്ഥയിലാണ് തലസ്ഥാനത്തെ വോട്ടര്‍മാര്‍. ഇന്നലെവരെയും കവലകളിലും സെക്രട്ടേറിയറ്റിന് മുന്നിലും പാതിരാവോളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും ഭള്ള് പറഞ്ഞവര്‍ ഇരുട്ടിവെളുത്തപ്പോഴേക്കും യു.ഡി.എഫിന്‍െറ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഭരണതുടര്‍ച്ചക്ക് വേണ്ടി വോട്ട് ചോദിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് കെ.എം. മാണിയെ ചാനല്‍ ചര്‍ച്ചയില്‍ ഇരുന്ന് വിശുദ്ധനെന്ന് വിളിച്ചവര്‍ ഇന്ന് അദ്ദേഹത്തെ കള്ളനെന്ന് വിളിക്കുന്നു. തലസ്ഥാനത്ത് വോട്ട് ചോദിക്കാനത്തെുന്ന മുന്‍മന്ത്രിക്കും മുന്‍ എം.എല്‍.എക്കും ഇപ്പോള്‍ താന്‍ ഏത് പാര്‍ട്ടിയിലാണെന്നും മുന്നണിയിലാണെന്നും കൂടി നാട്ടുകാരോട് വിശദീകരിക്കേണ്ട അവസ്ഥയാണ്. ഇതില്‍ ഒരാള്‍ ചിഹ്നമുള്ള പാര്‍ട്ടിയില്‍ പോയതുകൊണ്ട് വോട്ട് ചോദിക്കുമ്പോള്‍ ചിഹ്നവും കൂടെപ്പറയാം. പക്ഷേ, നഗരത്തില്‍ ആഴ്ചകളായി ശക്തമായ പ്രചാരണം നയിക്കുന്ന മുന്‍ എം.എല്‍.എ ക്കാകട്ടെ ചിഹ്നമൊട്ട് ആയിട്ടുമില്ല. ഇതോടെ ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും സഥാനാര്‍ഥിയുടെ പേരും പിന്നെ നല്ളൊരു ചിരിയും മാത്രമാണ് ഉള്ളത്. തൂണിലും തുരുമ്പിലും പോലും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖങ്ങള്‍ മാത്രം. ഒരു ഭാഗത്തുനിന്ന് അനധികൃത പോസ്റ്ററുകളും ഫ്ളക്സുകളും കലക്ടറും കൂട്ടരും ഒഴിപ്പിക്കുമ്പോള്‍ അവിടത്തെന്നെ പോസ്റ്റര്‍ പതിപ്പിച്ച് കരുത്ത് കാട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് സിഗ്നല്‍ ലൈറ്റിന് ചുവട്ടില്‍ പതിച്ചിരുന്ന സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ കീറാന്‍ പൊരിവെയിലത്ത് ട്രാഫിക് പൊലീസിന് ബക്കറ്റും വെള്ളവുമായി ഇറങ്ങേണ്ടിവന്നു. പോസ്റ്റര്‍ ഒട്ടിക്കാന്‍ പ്രവര്‍ത്തകരെ കിട്ടാത്തതുകൊണ്ട് ചില പാര്‍ട്ടികള്‍ ഇതര സംസ്ഥാന തൊഴിലാളികളെയും വാടകക്കെടുക്കുന്നുണ്ട്. രാത്രി ഏഴ് മുതല്‍ 12 മണിവരെ ആളൊന്നിന് 250 രൂപയാണ് കൂലി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഏത് ചടങ്ങിനും വിളിക്കാതെതന്നെ സ്ഥാനാര്‍ഥികള്‍ പറന്നത്തെുന്നുണ്ട്. ഉത്സവസീസണായതിനാല്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മുഖ്യപ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.