യുവാവിനെ സുഹൃത്തുക്കള്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി

വര്‍ക്കല: ഡിഗ്രി വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. കല്ലമ്പലം പൊലീസ് അതിര്‍ത്തിയിലെ ആലംകോട് മാജിദാ മന്‍സിലില്‍ ലത്തീഫയുടെ മകന്‍ നൗഫലിനാണ് (19) ആക്രമണത്തില്‍ പരിക്കേറ്റത്. ബന്ധുക്കള്‍ വര്‍ക്കല സി.ഐക്ക് പരാതി നല്‍കി. മൂന്നിന് രാത്രി 11ഓടെയാണ് സംഭവം. മുന്‍ സുഹൃത്തുക്കളും അയല്‍വാസികളും ഉള്‍പ്പെട്ട 11 അംഗ സംഘമാണ് വീട്ടില്‍ അതിക്രമിച്ചു കയറി നൗഫലിനെ പിടിച്ചുകൊണ്ടുപോയത്. മൂന്നു മാസം മുമ്പ് സൗഹൃദ സംഘത്തില്‍നിന്ന് പിന്മാറിയതിലെ വൈരാഗ്യമാണ് ആക്രമണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ബലമായി ഇറക്കിക്കൊണ്ടുപോയ നൗഫലിനെ സമീപത്തെ റോഡിലിട്ട് മര്‍ദിച്ചവശനാക്കി. ബിയര്‍കുപ്പികൊണ്ടും പാറക്കല്ലുകൊണ്ടും ആക്രമിച്ചു. തുടര്‍ന്ന് സംഘത്തില്‍പെട്ട രണ്ടുപേര്‍ ബൈക്കില്‍ കയറ്റി നടുവിലിരുത്തി ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ആശുപത്രിക്ക് സമീപത്തെ ഇരുളില്‍ ബൈക്കിലത്തെിയവര്‍ ഒരാളെ റോഡിലേക്ക് തള്ളിയിടുന്നത് കണ്ട് ടാക്സി ഡ്രൈവര്‍മാര്‍ ഓടിയത്തെിയെങ്കിലും സംഘം അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഡ്രൈവര്‍മാരാണ് നൗഫലിനെ ആശുപത്രിയില്‍ എത്തിച്ചത്. അര്‍ധരാത്രിയോടെതന്നെ ആക്രമണത്തിന് നേതൃത്വം നല്‍കി സംഘത്തിന്‍െറ തലവനും അയല്‍വാസിയുമായി അനസ് ഒന്നുമറിയാതെ നൗഫലിന്‍െറ വീട്ടിലത്തെി മാതാവിനോട് സംസാരിച്ച് മടങ്ങുകയും ചെയ്തിരുന്നു. ഇയാള്‍ പുലര്‍ച്ചെതന്നെ ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. നൗഫല്‍ അപകടനില തരണം ചെയ്തിട്ടില്ളെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കേസിലുള്‍പ്പെട്ട ചാത്തമ്പറ സ്വദേശിയായ അഭിരംഗ് (20) കോടതിയിലത്തെി കീഴടങ്ങി. ഇയാള്‍ റിമാന്‍ഡിലാണ്. അഭിരംഗിനെ രണ്ടുദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും വര്‍ക്കല സി.ഐ ആര്‍. അശോക്കുമാറും കല്ലമ്പലം എസ്.ഐ അനീഷ കരീമും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.