പൊതുമരാമത്ത് വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഹൈകോടതി ഉത്തരവ് പ്രകാരം രാജധാനി ബില്‍ഡിങ്സ് കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത്വകുപ്പിനോട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം സമര്‍പ്പിക്കാനാണ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കിട്ടിയ ശേഷം നിയമവകുപ്പ്, ധനവകുപ്പ് തുടങ്ങിയവയുടെ സംയുക്തയോഗം വിളിക്കും. അതിനുശേഷം പൊളിക്കുന്നത് സംബന്ധിച്ച് ഉടമക്ക് നോട്ടീസ് നല്‍കും. ഒഴിപ്പിക്കുന്നതിന്‍െറ ഭാഗമായി കെട്ടിടത്തിന്‍െറ ഉള്‍വശം പൊളിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സൂക്ഷ്മമായി മാത്രമേ അത് ചെയ്യാനാകൂവെന്നാണ് വിലയിരുത്തല്‍. കൈയേറ്റം നടന്നിരിക്കുന്ന 292 സ്ക്വയര്‍ മീറ്റര്‍ മാത്രമേ പൊളിക്കാന്‍ പാടുള്ളൂവെന്നാണ് കോടതി നിര്‍ദേശം. പൊളിക്കുമ്പോള്‍ മറ്റ് കേടുപാടുകള്‍ സംഭവിക്കാന്‍ പാടില്ളെന്നുമുണ്ട്. ഇതിനാല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കാനാണ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍െറ മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മി ജ്വല്ലറി മുതല്‍ പിറകിലേക്ക് 52.9 മീറ്റര്‍ ദൂരംവരെയാണ് കനാല്‍ കൈയേറിയിരിക്കുന്നത്. കനാലിനുമുകളില്‍ തൂണുകളോ മറ്റോ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടത്തൊനായിട്ടില്ല. റവന്യൂവകുപ്പ് പരിശോധനയില്‍ രാജധാനി ഹോട്ടലിലെ ലിഫ്റ്റ് സ്ഥാപിച്ച ഭാഗത്തിന് താഴെയാണ് കനാല്‍ കടന്നുപോകുന്നതെന്നാണ് നിഗമനം. കരിമ്പനാല്‍ ആര്‍ക്കേഡ് ഉടമകള്‍ ഈ ഭാഗത്ത് കൈയേറിയ 14 സെന്‍റ് ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.