തിരുവനന്തപുരം: വര്‍ത്തമാന ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയതയും കോര്‍പറേറ്റുകളും തമ്മിലെ ബന്ധം വളരുകയാണെന്ന് ചരിത്രകാരന്‍ ഡോ. കെ.എന്‍. പണിക്കര്‍. പ്രസ് ക്ളബില്‍ ജോസഫ് മുണ്ടശേരി സാംസ്കാരിക പഠനകേന്ദ്രം നടത്തിയ ‘എന്താണ് ദേശീയത’ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതയെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ദേശീയത എന്താണെന്ന് ചര്‍ച്ച ചെയ്യേണ്ടിവരുന്നത്. ഇത് അപകടമാണ്. കൊളോണിയല്‍ വിരുദ്ധ സമരത്തിലൂടെയാണ് ആധുനിക ദേശീയത രൂപപ്പെട്ടത്. സ്വതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് ജനത്തിന് ഒത്തുചേരാനുള്ള വേദിയായിരുന്നു. മതേതരത്വത്തിലും യുക്തി ഭദ്രതയിലും മാനവികതയിലും അടിയുറച്ച ദേശീയചിന്ത ഇതോടൊപ്പം ഉയര്‍ന്നുവന്നു. അതേസമയം അടിയൊഴുക്കായി തീവ്ര ദേശീയവാദവും വളര്‍ന്നുവന്നിരുന്നു. ഒരുഭാഗത്ത് സമത്വം, സാഹോദര്യം എന്നിവ ശക്തമായി വളരുമ്പോള്‍ മറ്റൊരുകൂട്ടര്‍ ദേശീയ വിദ്വേഷവും ഉല്‍പാദിപ്പിച്ചു. ഇപ്പോള്‍ തീവ്രദേശീയതയെ ഭരണാധികാരികളും ഭരണവര്‍ഗവും പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, ഇപ്പോഴും ഇന്ത്യയൊരു ഫാഷിസ്റ്റ് രാജ്യമായി തീര്‍ന്നിട്ടില്ല. ഇവിടെ ഫാഷിസം വളരാന്‍ സാധ്യതയുണ്ട്. ഭരണകൂടത്തിന്‍െറ എല്ലാ സംവിധാനത്തെയും കീഴ്പ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഫാഷിസത്തിന്‍െറ വളര്‍ച്ചയെ അന്തിമമായി തടയേണ്ടത് ജനമാണെന്നും പണിക്കര്‍ പറഞ്ഞു. ഡോ.പി. സോമന്‍ അധ്യക്ഷതവഹിച്ചു. ഡോ.ജെ. പ്രഭാഷ്, എം.ജി. രാധാകൃഷ്ണന്‍, പ്രഫ.കെ.എന്‍. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.