മദ്യനയം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കും –ഉമ്മന്‍ ചാണ്ടി

കാട്ടാക്കട: സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാട്ടാക്കട മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. ശക്തന്‍െറ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മലയിന്‍കീഴില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 730 ബാറുകള്‍ പൂട്ടി. വര്‍ഷത്തില്‍ 10 ശതമാനം ബിവറേജ് ഒൗട്ട്ലെറ്റുകള്‍ പൂട്ടുന്നതുവഴി മദ്യനിരോധമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ വന്‍കിട പ്രോജക്ടുകള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. വിഴിഞ്ഞം പദ്ധതി, സ്മാര്‍ട്ട്സിറ്റി, കണ്ണൂര്‍ വിമാനത്താവളം എന്നീ വന്‍കിട ചെറുകിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കേരളത്തില്‍ ഏത് നേട്ടം കൊണ്ടുവരണമെങ്കിലും അതിനുള്ള മനസ്സും ആത്മാര്‍ഥതയും ഉണ്ടാകണം. യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. കേരളത്തില്‍ കാട്ടാക്കട നിയോജകമണ്ഡലത്തിലാണ് ഏറ്റവുമധികം വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. 426 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ എന്‍. ശക്തന്‍ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്വ. എന്‍.ബി. പത്മകുമാറിന്‍െറ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍.എം.പി, എന്‍.എം. നായര്‍, കരകുളം കൃഷ്ണപിള്ള, ബീമപള്ളി റഷീദ്, ചാരുപാറ രവി, കരുമം സുന്ദരേശന്‍, എം.പി. സാജു, എ. ബാബുകുമാര്‍, വണ്ടന്നൂര്‍ സന്തോഷ്, എം. മണികണ്ഠന്‍, മലയിന്‍കീഴ് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.