വിഴിഞ്ഞം: കരയും കടലും ഒരുപോലെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്ന ‘തീരവേട്ട’ക്ക് തുടക്കമായി. കോസ്റ്റ് ഗാര്‍ഡിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ബുധനാഴ്ച രാവിലെ എട്ടിനാണ് ആരംഭിച്ചത്. വിവിധ സുരക്ഷാ ഏജന്‍സികള്‍ പങ്കുചേരുന്ന ‘തീരവേട്ട’ 48 മണിക്കൂര്‍ തുടരും. പട്രോളിങ്ങും ബോധവത്കരണ പ്രവര്‍ത്തനങ്ങളും രാത്രിയും പകലും ഇടവേളകളില്ലാതെ നടക്കും. ബുധനാഴ്ച വിഴിഞ്ഞത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ്, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ടുകള്‍ അഞ്ചുതെങ്ങ് മുതല്‍ കൊല്ലങ്കോട് വരെയുള്ള കടലില്‍ പട്രോളിങ് നടത്തി. കടലില്‍വെച്ച് മത്സ്യത്തൊഴിലാളികളെയും മറ്റ് ബോട്ടുകളെയും തടഞ്ഞുനിര്‍ത്തി ബോധവത്കരണം നടത്തുകയും സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. വിവിധ സേനാ ബോട്ടുകളുടെ പട്രോളിങ് ബുധനാഴ്ച രാത്രിയും നടക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെവരെ ഇത് തുടരും. കടല്‍വഴിയത്തെുന്ന ‘ഭീകരരെ’ പിടികൂടുന്നതാണ് പ്രധാന ദൗത്യം. കടല്‍വഴിയും കരവഴിയും തീവ്രവാദ ഭീഷണിയുണ്ടായാല്‍ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച മോക്ഡ്രില്‍ കൂടിയാണിത്. കടലില്‍ തീരരക്ഷാ സേനയുടെ വലിയ കപ്പല്‍ നിരീക്ഷണത്തിനത്തെിയിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്ന സുരക്ഷായജ്ഞത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തേതാണിത്. കോസ്റ്റ് ഗാര്‍ഡിനുപുറമെ നേവി, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, കസ്റ്റംസ്, കേരള പൊലീസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പങ്കാളികളാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.