അടച്ചിടാനാണോ ഒരുകോടി മുടക്കി കെട്ടിടം നിര്‍മിച്ചത്?

ബാലരാമപുരം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പുതിയ ബ്ളോക് ഉദ്ഘാടനം കഴിഞ്ഞ് മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. ഫെബ്രുവരിയിലാണ് പുതിയ ഒ.പി ബ്ളോക്കിന്‍െറ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചത്. പി.ഡബ്ള്യു.ഡിയും കെ.എസ്.ഇ.ബിയും പ്രവര്‍ത്തനാനുമതി നല്‍കാത്തതാണ് പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി പറയുന്നത്. എന്നാല്‍, പണിപൂര്‍ത്തിയായ കെട്ടിടത്തിന് മുന്നിലെ അപകടവസ്ഥയിലുള്ള മരം മുറിച്ചുനീക്കാന്‍ വൈകുന്നതും കാരണമാകുന്നു. ലേലം ചെയ്ത മരം പഞ്ചായത്തും ആരോഗ്യവകുപ്പും തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് മുറിക്കാന്‍ കഴിയാതെ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ഇതിനിടെ അടിയന്തരമായി കെട്ടിടം തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആശുപത്രിയില്‍ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും കൂടി രോഗികളെ പരിശോധിക്കാന്‍ ഒരു മുറി മാത്രമാണുള്ളത്. പുതിയ ബ്ളോക്കില്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം മുറികളുണ്ട്. കൂടാതെ രോഗികള്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്. ലാബ്, ഒബ്സര്‍വേഷന്‍ റൂം, പാലിയോറ്റിവ് കെയര്‍, ഫാര്‍മസി, ടെസ്റ്റിങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. നബാര്‍ഡിന്‍െറ ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു നിര്‍മാണം. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടെ ചികിത്സതേടിയത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.