വിഴിഞ്ഞം: വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് മാസങ്ങളായി കട്ടപ്പുറത്ത്. ഇത് മുതലെടുത്ത് സ്വകാര്യ ആംബുലന്‍സുകള്‍ കൊള്ള ലാഭം കൊയ്യുമ്പോഴും അധികൃതര്‍ ഇടപെടാത്തത് പ്രധിഷേധത്തിന് വഴിവെക്കുന്നു. തിരുവല്ലം മുതല്‍ പൂവാര്‍വരെ തീരമേഖലയില്‍ സര്‍വിസ് നടത്തുന്ന ഏക അത്യാധുനിക ജീവന്‍രക്ഷാ ആംബുലന്‍സാണ് ആറുമാസമായി കൊച്ചുവേളിയിലെ വര്‍ക്ഷോപ്പില്‍ കിടന്ന് തുരുമ്പെടുക്കുന്നത്. 2015 ആഗസ്റ്റ് ഏഴിന് ആഴാകുളം ജങ്ഷനില്‍നടന്ന അപകടത്തെ തുടര്‍ന്നാണ് 108 ആംബുലന്‍സ് കൊച്ചുവേളിയിലെ വര്‍ക്ഷോപ്പിലേക്ക് മാറ്റിയത്. എന്നാല്‍, അറ്റകുറ്റപ്പണി ഇതുവരെയും ആരംഭിച്ചിട്ടില്ല. നാഷനല്‍ ഹെല്‍ത്ത് മിഷനും മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനുമാണ് 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതല. ഇവരുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയായെങ്കിലും അറ്റകുറ്റപ്പണി തുടങ്ങാത്തതിന്‍െറ കാരണം ദുരൂഹമാകുന്നു. ആംബുലന്‍സുകള്‍ അമിത തുക ഈടാക്കുന്നതിനാല്‍ പലപ്പോഴും മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുന്ന രോഗികളെ ഓട്ടോയില്‍ കൊണ്ടുപോകേണ്ടിവരുകയാണ് സാധാരണക്കാര്‍ക്ക്. സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആരോഗ്യവകുപ്പിന്‍െറ ആംബുലന്‍സ് ഉണ്ടെങ്കിലും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്‍െറ കാലാവധി കഴിഞ്ഞതിനാല്‍ ഇതും ഷെഡില്‍ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.