തിരുവനന്തപുരം: ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മിന്നല്‍ പരിശോധന. പെന്‍ഷന്‍ സെക്ഷനിലെ ദയനീയത നേരില്‍ ബോധ്യപ്പെട്ട മേയര്‍ വി.കെ. പ്രശാന്ത് താമസം കൂടാതെതന്നെ പരിഹാരവും കണ്ടു. പ്രധാന ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ പിന്നില്‍ ആള്‍ക്കൂട്ടം കണ്ട് എത്തിയപ്പോള്‍ വിവിധ ക്ഷേമപെന്‍ഷനുകള്‍ക്ക് കാത്തിരിക്കുന്നവരുടെ കൂട്ടമായിരുന്നു. മറുഭാഗത്താകട്ടെ അക്ഷയ സെന്‍ററില്‍ വിവിധ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനത്തെിയവരുടെ നിരയും. ഇതിനിടയില്‍ പെന്‍ഷന്‍ സെക്ഷന്‍ സൂപ്രണ്ടും മറ്റു ജീവനക്കാരും പരിമിതസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. അംഗപരിമിതരും പ്രായമേറിയവരുമാണ് പെന്‍ഷനായി കാത്തിരുന്നതില്‍ ഏറെയും. മുന്നറിയിപ്പില്ലാതെ മേയറെ നേരില്‍ കണ്ടപ്പോള്‍ ജനത്തിന് പറയാനുണ്ടായിരുന്നത് പരാതികള്‍ മാത്രം. ഒടുവില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ താഴത്തെ നിലയിലേക്ക് അക്ഷയ സെന്‍റര്‍ മാറ്റാനും അവിടെ പ്രവര്‍ത്തിച്ചിരുന്ന കോര്‍പറേഷന്‍െറ ഇലക്ഷന്‍ വിഭാഗം കെട്ടിടത്തിന്‍െറ അഞ്ചാം നിലയിലേക്ക് മാറ്റാനും മേയര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, പെന്‍ഷന്‍ വാങ്ങാനത്തെിയവരുടെ പരാതി പിന്നെയുമുണ്ടായിരുന്നു. പഴയ കെട്ടിടത്തിലെ കുടുസു വഴിയില്‍ വെച്ചാണ് പെന്‍ഷന്‍ ചെക്കുകള്‍ വിതരണം ചെയ്യുന്നത്. നവീകരിച്ച കോഫി ഹൗസ് കെട്ടിടത്തിലേക്കോ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തോ പെന്‍ഷന്‍ വിഭാഗം മാറ്റിയാല്‍ അല്‍പമെങ്കിലും പ്രശ്നം പരിഹരിക്കാമെന്നാണ് ഇവര്‍ പറയുന്നത്. നിലവില്‍ കെട്ടിടത്തിലേക്ക് കടക്കണമെങ്കില്‍ സ്റ്റെപ് കയറുകയും പൊളിഞ്ഞുകിടക്കുന്ന വഴി കടക്കുകയും വേണം. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. ബാബു, കൗണ്‍സിലര്‍ പാളയം രാജന്‍, സെക്രട്ടറിയുടെ പി.എ ചന്ദ്രികാദേവി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ശിവകുമാര്‍, ഐ.ടി ഓഫിസര്‍ ശ്യാം എന്നിവരും മേയര്‍ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.