തിരുവനന്തപുരം: കുന്നുകുഴി അറവുശാലക്ക് സമീപം ചത്ത പശുവിനെ ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. സംഭവമറിഞ്ഞ് മേയറും കോര്‍പറേഷന്‍ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. പരിശോധനയില്‍ ചത്ത പശുവിനെ തന്നെയാണ് ഇറച്ചിക്കായി ഉപയോഗിച്ചതെന്ന് ബോധ്യമായതിന്‍െറ അടിസ്ഥാനത്തില്‍ വില്‍പനക്കാരന് 5000 രൂപ പിഴയിടുകയും കോര്‍പറേഷന്‍ കേസെടുക്കുകയും ചെയ്തു. പശുവിന്‍െറ ജഡം കുന്നുകുഴി അറവുശാല വളപ്പില്‍ കുഴിച്ചുമൂടി. വെള്ളിയാഴ്ച രാവിലെ 10മണിയോടെ ആയിരുന്നു സംഭവം. അറവുശാലക്ക് സമീപം ചത്തപശുവിനെ ഇറച്ചിക്കായി വെട്ടുന്നത് സമീപവാസികളാണ് കണ്ടത്. മേയര്‍ വി.കെ. പ്രശാന്ത്, ആരോഗ്യ കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, കൗണ്‍സിലര്‍ ബിനു ഐ.പി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രേംനവാസ്, വെറ്ററിനറി സര്‍ജന്‍ ഡോ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രോഗംബാധിച്ച് ചത്ത പശുവിനെയാണ് ഇറച്ചിക്കായി ഉപയോഗിച്ചതെന്ന് കണ്ടത്തെി. പ്രധാന മാര്‍ക്കറ്റിലെ സ്റ്റാളിലേക്ക് ഈ ഇറച്ചി കൊണ്ടുപോകാനായിരുന്നു ശ്രമം. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി വില്‍പന നടത്തിയതിനാണ് പിഴയിട്ടത്. ഇതേ കുറ്റത്തിന് കഴിഞ്ഞമാസം 5000 രൂപ പിഴ ചുമത്തിയ ആള്‍തന്നെയാണ് ഇത് ആവര്‍ത്തിച്ചിരിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. അതേസമയം, കുന്നുകുഴിയിലെ കോര്‍പറേഷന്‍ വക അറവുശാല മൂന്ന് വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുകയാണ്. നൂതന സംവിധാനമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇറച്ചി വില്‍പന നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രബോര്‍ഡ് അറവുശാലക്ക് താഴിട്ടത്. അറവുശാല മാലിന്യം പരിസരവാസികള്‍ക്ക് ദുരിതമുണ്ടാക്കിയതും കാരണമായി. അതിനുശേഷം അറവുശാല ആധുനികവത്കരിച്ച് ആരംഭിക്കുമെന്ന് പലതവണ അറിയിപ്പ് വന്നെങ്കിലും അത് യാഥാര്‍ഥ്യമായില്ല. കോര്‍പറേഷന്‍െറ അറവുശാല പൂട്ടിയതോടെ നഗരത്തില്‍ നിരവധി അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഇത്തരം അറവുശാലകളില്‍ വില്‍ക്കുന്ന മാംസത്തിന് ഒരുവിധ പരിശോധനയുമില്ല. അതേ സമയം 22കോടി രൂപ മുടക്കി കുന്നുകുഴി അറവുശാല നവീകരിക്കാനും ആധുനികവത്കരിക്കാനും പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.