ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി പാന്‍മസാല വില്‍പ്പനകേന്ദ്രങ്ങള്‍ വ്യാപകം

വിഴിഞ്ഞം: തീരദേശമേഖലയില്‍ ഉള്‍പ്പെടെ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവെച്ച് പാന്‍മസാല കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. വഴിവക്കില്‍ നിരോധിത ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ഉത്തരേന്ത്യക്കാരെ തുരത്താന്‍ പൊലീസും നഗരസഭ ഹെല്‍ത്ത് സ്ക്വാഡും രംഗത്ത്. കോവളം, വിഴിഞ്ഞം മേഖലകളിലെ റോഡ് വക്കില്‍ പരസ്യമായി വില്‍പന നടത്തിയവരെ കഴിഞ്ഞ ദിവസം അധികൃതര്‍ താക്കീത് നല്‍കിയിരുന്നു. ഇതരസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകള്‍ ലക്ഷ്യംവെച്ച് രഹസ്യമായി കച്ചവടം നടത്തിയ സംഘമാണ് കുറച്ച് ദിവസമായി പരസ്യവില്‍പനയുമായി രംഗത്തത്തെിയത്. വിവിധ ഇനം പാന്‍മസാലകള്‍ക്കൊപ്പം കഞ്ചാവും ഇവരുടെ പക്കലുണ്ടെന്നാണ് പൊലീസ് നിഗമനം. അടിക്കടി നാട്ടിലേക്ക് പോയി വരുന്ന ലഹരി വസ്തു വില്‍പനക്കാര്‍ ചെരിപ്പിനടിയിലും മറ്റും ഒളിപ്പിച്ച് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതായി നേരത്തേതന്നെ ആരോപണം ഉണ്ടായിരുന്നു. തൊഴിലാളി ക്യാമ്പുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കാണിച്ച അലംഭാവം മുതലെടുത്താണ് ഇപ്പോഴത്തെ പരസ്യവില്‍പന. ക്യാമ്പുകള്‍ക്ക് സമീപത്തെ നാട്ടുകാരില്‍ ചിലരും ഇവരുടെ പക്കല്‍ നിന്ന് ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നതായി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.