തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ പെരുമാറ്റച്ചട്ടം വരുംമുമ്പ് കോര്‍പറേഷനില്‍ ഉദ്ഘാടനങ്ങള്‍ പെടിപൊടിക്കുന്നു. ഒറ്റമുറി അങ്കണവാടി മുതല്‍ വാട്ടര്‍ടാങ്ക് വരെ സ്വന്തംപേരില്‍ കൊത്തിവെക്കാനുള്ള തത്രപ്പാടിലാണ് ഭരണസമിതി. അവസാനഘട്ടത്തില്‍ ഉദ്ഘാടനങ്ങളുമായി ഇറങ്ങിയിരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപം ഉന്നയിക്കുന്നു. ഒരുമാസത്തിനിടെ നഗരപരിധിയില്‍ രണ്ട് ഡസനിലധികം ഉദ്ഘാടനങ്ങളാണ് നടന്നത്. തിങ്കളാഴ്ച വൈകീട്ട് കരിക്കകത്ത് വാട്ടര്‍ ടാങ്കിന്‍െറ ഉദ്ഘാടനവും മേയര്‍ നടത്തി. ഇന്ന് കോര്‍പറേഷന്‍ ആസ്ഥാനത്ത് സോളാര്‍ പാനല്‍ ഉദ്ഘാടനം നടക്കും. വൈകുന്നേരങ്ങളില്‍ ഇപ്പോള്‍ ഭരണസമിതി ഉദ്ഘാടനങ്ങളുടെ തിരക്കിലാണ്. ഒക്ടോബര്‍ ഒന്നിന് നഗരസഭയിലെ 37 വാര്‍ഡുകള്‍ കൂടി ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാല് ഘട്ടങ്ങളിലായി ഇതുവരെ 23 വാര്‍ഡുകളാണ് ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിച്ചത്. ഇനി നടക്കാന്‍ പോകുന്നത് അഞ്ചാംഘട്ടമാണ്. എന്നാല്‍, പ്രഖ്യാപനം നടത്തിയയിടങ്ങളില്‍ വീണ്ടും മാലിന്യം കുന്നുകൂടിയ അവസ്ഥയാണ്. 2014 നവംബര്‍ ഒന്നിന് ആരംഭിച്ച് 2015 ജനുവരി ഒന്നിന് 100 വാര്‍ഡുകളിലും പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് ശുചിത്വവാര്‍ഡ് പദ്ധതി കോര്‍പറേഷന്‍ ആവിഷ്കരിച്ചത്. എന്നാല്‍, പിന്നീട് ജനുവരി എന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. അപ്പോഴും എങ്ങുമത്തെിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.