സൂപ്പര്‍മൂണ്‍ ദിനത്തില്‍ കോവളത്ത് വന്‍ തിരയടി

കോവളം: സൂപ്പര്‍മൂണ്‍ ദിനത്തില്‍ കോവളം തീരത്ത് വന്‍ തിരയടി. സഞ്ചാരികളെ കടലിലിറക്കിയില്ല. ബീച്ചില്‍ ലൈഫ് ഗാര്‍ഡുകളും പൊലീസും സുരക്ഷയൊരുക്കി. രാവിലെ മുതല്‍ വൈകീട്ടു വരെയും വന്‍ തിരകളാണ് അടിച്ചുകയറിയത്. ഇടക്കല്ല് പാറക്കൂട്ടത്തിനെ ദ്വീപ് സമാനമാക്കിയായിരുന്നു തിരയടിച്ചുകയറ്റം. ഈ ഭാഗത്തെ മലിനജലമൊഴുക്ക് കാല്‍നടയാത്രക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടായിരുന്നു. തടര്‍ന്ന് ലൈഫ് ഗാര്‍ഡുകള്‍ മണല്‍ ചാക്കുകള്‍ നിരത്തി താല്‍ക്കാലിക നടപ്പാതയൊരുക്കി. രണ്ടര മാസം മുമ്പ് ബീച്ചില്‍ അഞ്ചുപേര്‍ തിരയില്‍പെട്ടതും ഇതിനു സമീപത്താണ്. ആ ഭാഗം കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും മലിന ജലമൊഴുക്ക് കാരണം നടക്കാനിടമില്ലാതെ സഞ്ചാരികള്‍ വേലി കടക്കാന്‍ ശ്രമിച്ചതോടെയാണ് താല്‍ക്കാലിക നടപ്പാതയുണ്ടാക്കിയതെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറഞ്ഞു. വൈകീട്ടോടെ സഞ്ചാരികളുടെ വരവ് വര്‍ധിച്ചു. ലൈഫ് ഗാര്‍ഡുകളും പൊലീസും ചേര്‍ന്ന് അപകട സാധ്യത മുന്നറിയിപ്പുകള്‍ നല്‍കിയും മറ്റും സഞ്ചാരികളെ കടലിലിറങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.