കഴക്കൂട്ടം: തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഗ്രമങ്ങള്‍. സംവരണ മടക്കമുള്ള വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെയാണ് തെരഞ്ഞെടുപ്പ് രംഗം ഉണര്‍ന്നത്. സംവരണ വാര്‍ഡുകളിലും വനിതാ വാര്‍ഡുകളിലും ഉചിത സാഥാനാര്‍ഥികളെ കണ്ടത്തൊന്‍ മുന്നണികള്‍ രണ്ട് ദിവസമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഘടകകക്ഷികള്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് രംഗത്തത്തെിക്കഴിഞ്ഞു. ജനതാദള്‍ പ്രാദേശിക നേതൃത്വം സി.പി.എമ്മുമായി ഇടയുന്ന സൂചനകള്‍ കഴക്കൂട്ടം മേഖലയിലുണ്ട്. 2005ലെ സീറ്റുകള്‍ ആവശ്യപ്പെട്ടാണ് ജനതാദള്‍ രംഗത്തത്തെിയിരിക്കുന്നത്. പഴയ കഴക്കൂട്ടം ബ്ളോക് പഞ്ചായത്തില്‍ ജനദാദളിന് ഒരു സീറ്റുണ്ടായിരുന്നു. എന്നാല്‍ കഴക്കൂട്ടം, ശ്രീകാര്യം പഞ്ചായത്തുകള്‍ കോര്‍പറേഷനോട് ചേര്‍ന്നതോടെ രൂപവത്കരിച്ച പോത്തന്‍കോട് ബ്ളോക് പഞ്ചായത്തില്‍ 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നല്‍കിയില്ലത്രേ. സംസ്ഥാനത്താകമാനം ജനതാദളിലുണ്ടായ ഭിന്നിപ്പാണ് സീറ്റ് നല്‍കാത്തതിന് കാരണമായി മുന്നണികള്‍ ഉന്നയിച്ചത്. അണ്ടൂര്‍ക്കോണം പഞ്ചായത്ത് നെടുമങ്ങാട് മണ്ഡലത്തിലായതോടെ അവിടെയും സീറ്റ് നല്‍കിയില്ല. മുമ്പ് രണ്ട് സീറ്റുകളിലാണ് മംഗലപുരത്ത് മത്സരിച്ചുകൊണ്ടിരുന്നത്. എന്നാല്‍, പാര്‍ട്ടിയിലുണ്ടായ ഭിന്നിപ്പുകാരണം എല്‍.ഡി.എഫിനൊപ്പം നിന്ന ജനതാദള്‍ പക്ഷത്തിന് 2010ല്‍ ഒരു സീറ്റാണ് ലഭിച്ചത്. മുണ്ടക്കലില്‍നിന്ന് എല്‍.ഡി.എഫിനൊപ്പവും ഇടവിളാകത്തുനിന്ന് ജനദാദള്‍ യു.ഡി.എഫിനൊപ്പവും മത്സരിച്ച് പരാജയപ്പെട്ടു. കഴിഞ്ഞപ്രാവശ്യം സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജനതാദള്‍ ജില്ലാ പ്രസിഡന്‍റ് മംഗലപുരം ഷാഫിയെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. ഇത്തവണ പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പുകള്‍ അകന്ന് ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനതാദള്‍ അവകാശപ്പെടുന്നു. ഇത്തവണ മൂന്ന് സീറ്റുകളാണ് പഞ്ചായത്തില്‍ ആവശ്യപ്പെടുന്നത്. മംഗലപുരം പഞ്ചായത്ത് പ്രദേശത്തെ ബ്ളോക് ഡിവിഷനുകളില്‍ ഒരു സീറ്റും വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് ജനതാദളിലെ ഒരു നേതാവ് സൂചന നല്‍കി. സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.എം, എല്‍.ഡി. എഫ് മേല്‍കമ്മിറ്റികള്‍ക്ക് കത്തുനല്‍കിയതായും അദ്ദേഹം പറയുന്നു. എന്നാല്‍, സീറ്റു ധാരണകളെക്കുറിച്ച് സി.പി.എം അടക്കമുള്ള മുന്നണികളില്‍ ചര്‍ച്ച നടന്നിട്ടില്ല. 2005 ലെ സീറ്റുകളില്‍ കുറവ് വരുത്തിയാല്‍ എല്ലാ വര്‍ഡുകളിലും സ്വതന്ത്രരെ നിര്‍ത്തി മത്സരിപ്പിക്കുന്നതടക്കമുള്ളകാര്യങ്ങളിലേക്ക് കടക്കുമെന്ന ഭീഷണിയും ജനതാദള്‍ ഉയര്‍ത്തുന്നുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ച് ആര്‍.എസ്.പി എടുക്കുന്ന നിലപാട് നിര്‍ണായകമാകും. കഴിഞ്ഞ പ്രാവശ്യം എല്‍.ഡി.എഫിനൊപ്പം നിന്ന ആര്‍.എസ്.പി ഇത്തവണ യു.ഡി.എഫിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.